ഇടുക്കിയിൽ വെടിവയ്പിൽ ഒരു മരണം,ഒരാൾക്ക് ഗുരുതര പരിക്ക്
1 min read
ഇടുക്കിയിൽ യുവാക്കള്‍ക്കുനേരെ വെടിവയ്പ്. ഒരാള്‍ കൊല്ലപ്പെട്ടു, ഒരാളുടെ നില ഗുരുതരം. ബസ് ജീവനക്കാരന് കീരിത്തോട് സ്വദേശി സനല്‍ ബാബുവാണ് കൊല്ലപ്പെട്ടത്. മൂലമറ്റം സ്വദേശി പ്രദീപ് ഗുരുതര പരുക്കുകളോടെ ചികില്‍സയില്‍.

ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. മൂലമറ്റം അശോക ജംഗ്ഷനിലെ തട്ടുകടയില്‍ ഉണ്ടായ തര്‍ക്കം വെടിവെപ്പില്‍ കലാശിക്കുകയായിരുന്നു.
ഭക്ഷണത്തെ ചൊല്ലി കടക്കാരുമായി പ്രശ്നം ഉണ്ടായ ഫിലിപ്പ് മാര്ട്ടിന് പിന്നീട് വീട്ടില്‍ നിന്ന് തോക്കെടുത്തു കൊണ്ടുവന്നു കടക്കു നേരെ വെടിവച്ചു. തുടര്‍ന്ന് രക്ഷപ്പെടുന്നതിനിടയില്‍ ഇതുവഴി ബൈക്കില്‍ വന്ന സനലിനും പ്രദീപിനു നേരെയും വെടിവെക്കുകയായിരുന്നു.
Facebook Comments Box