27/06/2022

CHANNEL TODAY

ഇടുക്കിയുടെ വാര്‍ത്താ സ്പന്ദനം

33 ലക്ഷം മുടക്കി നിര്‍മ്മിച്ച വിവാദ ബൈപാസ് റോഡ് അടിമാലി പഞ്ചായത്ത് അടച്ചു പൂട്ടി

1 min read

33 ലക്ഷം മുടക്കി നിര്‍മ്മിച്ച വിവാദ ബൈപാസ് റോഡ് അടിമാലി പഞ്ചായത്ത് അടച്ചു പൂട്ടി

അടിമാലി ഗ്രാമ പഞ്ചായത്ത് 33 ലക്ഷം രൂപ മുടക്കി നിര്‍മ്മാണം പൂര്‍ത്തിയാക്കി വിവാദത്തിലായ അടിമാലി മാര്‍ക്കറ്റ് ബൈപാസ് റോഡ് അടച്ചു പൂട്ടി.



അടിമാലി ടൗണിലെ കല്ലാര്‍കുട്ടി റോഡില്‍ എം.ആര്‍ ബ്രദേഴ്‌സിനു സമീപത്തു നിന്നും മാര്‍ക്കറ്റിലേക്ക് പോകുന്നത് തോട് മൂടി നിര്‍മ്മിച്ച റോഡാണ് ഇരുമ്പു ഗേറ്റ് സ്ഥാപിച്ച് അടച്ചു പൂട്ടിയത്. പൊതു അവധി ദിവസം ഗ്രാമ പഞ്ചായത്തിലെ ചില ഉദ്യോഗസ്ഥരും കരാറുകാരനും ചേര്‍ന്നാണ് വിവാദമായ റോഡ് അടച്ചു പൂട്ടിയത്.



സര്‍ക്കാര്‍ ഫണ്ട് ദുരപയോഗം ചെയ്ത് ടൗണ്‍ മധ്യത്തിലൂടെ ഒഴുകുന്ന തോട് മൂടി റോഡ് നിര്‍മ്മിച്ചുവെന്നാരോപിച്ച് പ്രദേശവാസികള്‍ ഹരിത െൈട്രെബ്യൂണലിനേയും വിജിലന്‍സ് വിഭാഗത്തേയും സമീപിച്ചിരുന്നു. തുടര്‍ന്ന് വിജിലന്‍സ് സംഘം പ്രദേശത്ത് പ്രാഥമിക പരിശോധന നടത്തിയിരുന്നു.


തോട് മൂടി റോഡ് നിര്‍മ്മിച്ച സംഭവത്തില്‍ അന്വേഷണത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ച സാഹചര്യത്തിലാണ് റോഡ് ഇരുമ്പു ഗേറ്റ് സ്ഥാപിച്ച് മൂടിയത്. ഇതോടെ വാഹനങ്ങള്‍ക്ക് ബൈപാസ് വഴി മാര്‍ക്കറ്റിലേക്ക് പോകാന്‍ കഴിയാതായി. റോഡ് അടച്ച സംഭവത്തില്‍ പ്രതികരിക്കാന്‍ ഗ്രാമ പഞ്ചായത്ത് അധികൃതര്‍ തയ്യാറായിട്ടില്ല.

Facebook Comments Box

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!