മൂന്നാറിൽ ഭൂമി കൈയേറ്റത്തിന് റവന്യൂ-വനം വകുപ്പുകളുടെ ഒത്താശ
1 min read
മൂന്നാറിൽ സർക്കാർ ഭൂമിയിൽ കൈയേറ്റം. 2007 ൽ കോടതി വിധി പ്രകാരം സർക്കാർ ഏറ്റെടുത്ത പീച്ചാട് പ്ലാമല എഴുപത്തെഞ്ചേക്കർ ഭാഗത്ത് റവന്യൂ അധിനതതയിലുള്ള സംരഷിത വനമേഖലയിലുമാണ് കൈയ്യേറ്റം വ്യാപകമായിട്ടുള്ളത് . കൈയേറ്റ മാഫിയ സംഘം മരങ്ങൾ വെട്ടി നശിപ്പിച്ചു കയ്യേറിക്കൊണ്ടിരിക്കന്നത് . രണ്ട് ആഴ്ച കാലമായി നടക്കുന്ന വനം കൊള്ളയിൽ പ്രദേശത്തെ നിരവധി മരങ്ങൾ മിഷ്യൻ വാളുകൾ ഉപയോഗിച്ച് വെട്ടിമാറ്റിയിട്ടുണ്ട് .
ഇരുപത്തഞ്ചോളം തൊഴിലകളാണ് ഭൂമി വെട്ടിത്തെളിക്കുന്നതിനായി ഇവിടെ തൊഴിലെടുത്തുകൊണ്ടിരിക്കുന്നതു . പീച്ചാട് ജനവാസ മേഖലയിൽ നിന്നും ഒരു കിലോമീറ്റർ ഉള്ളിൽ നിബിഡ വനമേഖലയിലാണ് കൈയ്യേറ്റം നടക്കുന്നത് . ഏകദേശം അൻപത് ഏക്കർ സ്ഥലം കയ്യേറ്റ മാഫിയ ഇതിനോടധികം വൻ മരങ്ങൾ മാഫിയ സംഘം വെട്ടി വീഴ്ത്തിയിട്ടുണ്ട്.കൈയേറ്റം ശ്രദ്ധയിൽ പെടാതിരിക്കാനും ആരെങ്കിലും പ്രദേശത്തേക്ക് എത്തപെടാതിരിക്കാനും . ഈ മേഖലയിലേക്കുള്ള വഴികളിൽ ആളുകളെ വിവരം അറിയിക്കാൻ കാവൽ നിർത്തിയാണ് ഭൂമി വെട്ടിത്തെളിക്കുന്നത്.
1988 വരെ കോഴിക്കോട് ആസ്ഥനമായി പ്രവർത്തിച്ചിരുന്ന നെല്ലിത്താനം എസ്റ്റേറ്റ് ഉടമകൾ( റബ്ബർ പ്രൊഡ്യൂസിങ് കമ്പനി) സർക്കാരിന് നൽകേണ്ട കുത്തക പാട്ടം തുക ഒടുക്കത്തതിനെ തുടർന്ന് നെല്ലിത്താനം എസ്റ്റേറ്റിന്റെ 224 .21 ഏക്കർ സർക്കാർ ഏറ്റെടുത്തു. പിന്നീട് റവന്യൂ വകുപ്പിന്റെ ഉടമസ്ഥയിലുണ്ടായിരുന്ന ഭൂമിയിലെ ഏലത്തോട്ടത്തിൽ നിന്നും വെളിവെടുക്കുന്നതിനായി വിവിധ കാലങ്ങളിൽ സർക്കാർ ഏലം വിളവെടുക്കാൻ ലേലം ചെയ്ത കരാറുകാർക്ക് കൊടുത്തിരുന്നു.
ഭൂമിയിലെ ഏലം വിളവെടുക്കാൻ കരാർ ഏറ്റെടുത്ത ഉടമകളാണ് ഇപ്പോൾ ഭൂമിക്ക് അവകാശം ഉന്നയിച്ചു രംഗത്തുവന്നിട്ടുള്ളതും ഭൂമി കൈയ്യേറുന്നതും .സർക്കാർ ഭൂമി വിളെടുപ്പിന് കരാർ ഏറ്റെടുത്ത ശേഷം ഭൂമി അന്യമായി കൈവശപ്പെടുത്തിയ എസ്റ്റേറ്റ് ഉടമകളെ റവന്യൂ വകുപ്പ് മൂന്നാർ കുടിയൊഴിപ്പിക്കൽ സമയത്ത് കുടിയൊഴിപ്പിസിച്ചിരുന്നും . ഇവരെ 2007 കുടിയിറക്കുകയൂം ഭൂമി സർക്കാർ അധിനതയിലാക്കുകയും ചെയ്തു . 2010 ൽ ഈ ഭൂമി ഇ എഫ് എൽ ആയി പ്രഖ്യപിച്ചു വർഷങ്ങൾ നീണ്ടു നിന്ന നിയപോരാട്ടങ്ങൾക്കൊടുവിൽ സർക്കാർ അധിനതയിലാക്കിയ ഭൂമിയാണ് വീണ്ടും കൈയ്യേറ്റക്കാരുടെ പിടിയിലായിട്ടുള്ളത്.
ആനവിരട്ടി , വില്ലജ് ബ്ലോക്ക് 12 ൽ പെട്ട ഭൂമിയിൽ വനം റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ അറിവോടെയാണ് കൈയേറ്റം നടന്നിട്ടുള്ളത് . അതീവ പരിസ്ഥിപ്രധനയമുള്ള പ്രദേശം വെട്ടി തെളിക്കുന്ന വിവരം പ്രദേശവാസികൾ വനപാലകരെ അറിയിച്ചു വെങ്കിലും നടപടിയെടുക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല .