തോക്കുവാങ്ങുമ്പോൾ പ്രായം 18,കൊല്ലന് 1 ലക്ഷം നൽകി
1 min read
സനലിനെ വെടിവച്ചത് 2014-ൽ ഒരു ലക്ഷം രൂപയ്ക്ക് വാങ്ങിയ തോട്ടാതോക്ക് ഉപയോഗിച്ചെന്ന് മൂലമറ്റം വെടിവയ്പ്പ് കേസിലെ പ്രതി മൂലമറ്റം മാവേലിപുത്തൻപുരയ്ക്കൽ ഫിലിപ്പ് മാർട്ടിനാണ്(കുട്ടു-26).
ഇത് ശരിയാണെങ്കിൽ തോക്കുവാങ്ങുമ്പോൾ ഫിലിപ്പിന് 18 വയസ് മാത്രമാണ് പ്രായം.ഒരു സമയം രണ്ട് തിര നിറയ്ക്കാവുന്ന ഡബിൾ ബാരൽ നാടൻ തോക്കാണ് പോലീസ് ഫിലിപ്പിന്റെ പക്കൽ നിന്നും കണ്ടെടുത്തത്.
തൊടുപുഴ കരിങ്കുന്നം പ്ലാന്റേഷനിലെ കൊല്ലനിൽ നിന്നും ഒരു ലക്ഷം രൂപ നൽകിയാണ് താൻ തോക്ക് വാങ്ങിയതെന്ന്് ഫിലിപ്പ് പോലീസിൽ സമ്മതിച്ചിതായിട്ടാണ് സൂചന.കൊല്ലൻ ഇപ്പോൾ ജീവിച്ചിരിപ്പില്ല എന്നാണ് പോലീസിന്റെ പ്രാഥമീക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.തോക്കിൽ നിന്നു 2 തിരകളും ഫിലിപ്പിന്റെ വാഹനത്തിൽ നിന്ന് ഒരു തിരയും പൊലീസ് കണ്ടെടുത്തിരുന്നു.
ഈ പ്രായത്തിൽ ഫിലിപ്പ് തോക്കുവാങ്ങി സൂക്ഷിച്ചത് എന്തിനാണെന്നും ഈ തോക്ക് മറ്റെന്തെങ്കിലും കുറ്റകൃത്യത്തിന് ഇയാൾ ഉപയോഗിച്ചിരുന്നോ എന്നതിനെക്കുറിച്ചെല്ലാമുള്ള ചർച്ചകൾ ഇപ്പോൾ സജീവമാണ്.ഇക്കാര്യത്തിൽ പോലീസിന്റെ ഭാഗത്തുനിന്നും വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നാണ് സൂചന.