21/06/2022

CHANNEL TODAY

ഇടുക്കിയുടെ വാര്‍ത്താ സ്പന്ദനം

മട്ടുപ്പാവ് കൃഷിയില്‍ സംസ്ഥാന അവാര്‍ഡ്;
മംഗലത്ത് പുന്നൂസിനെ ആദരിച്ചു.

1 min read

മട്ടുപ്പാവ് കൃഷിയില്‍ സംസ്ഥാന അവാര്‍ഡ് ജേതാവിനെ ആദരിച്ചു.സംസ്ഥാനത്തെ ഏറ്റവും മികച്ച മട്ടുപ്പാവ് കൃഷിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട തൊടുപുഴക്കാരന്‍ മംഗലത്ത് പുന്നൂസിനെ കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ആദരിച്ചു.

തൊടുപുഴ ഫാര്‍മേഴ്‌സ് സെമിനാര്‍ ഹാളില്‍ വച്ച് നടന്ന അസോസിയേഷന്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ പ്രസിഡണ്ട് മധു തങ്കശ്ശേരി,നെടുങ്കണ്ടം അധ്യക്ഷനായിരുന്നു. ജില്ലാ ജനറല്‍ സെക്രട്ടറി ദിലീപ് ലാല്‍,രാജക്കാട്, ജില്ലാ ട്രഷറര്‍ പോള്‍സണ്‍ ജമിനി, സംസ്ഥാന കമ്മിറ്റി അംഗം ടോം ചെറിയാന്‍, ജോസ് മീഡിയ, ബിജി കോട്ടയില്‍,ബിനു വിക്ടറി, അജേഷ് മുതലക്കോടം എന്നിവര്‍ പ്രസംഗിച്ചു. ഏപ്രിലില്‍ വാഗമണ്ണില്‍ വച്ച് നേതൃത്വ പരിശീലന ക്യാമ്പും, വ്യവസായ വികസനസെമിനാറും നടത്തുവാന്‍ യോഗം തീരുമാനിച്ചു.

Facebook Comments Box

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!