20/06/2022

CHANNEL TODAY

ഇടുക്കിയുടെ വാര്‍ത്താ സ്പന്ദനം

ചീനിക്കുഴി കൊലപാതകത്തിനായി പ്രതി ശേഖരിച്ചത് നാല് ലിറ്റര്‍ പെട്രോള്‍

1 min read

തൊടുപുഴ: ചീനിക്കുഴിയില്‍ അര്‍ദ്ധരാത്രിയില്‍ മകനെയും മകന്റെ ഭാര്യയെയും അവരുടെ രണ്ടു പെണ്‍മക്കളെയും ഉറങ്ങിക്കിടക്കവേ ചുട്ടുകൊല്ലാനായി പിതാവ് ഹമീദ് ശേഖരിച്ചത് നാല് ലിറ്റര്‍ പെട്രോള്‍.

കൊല്ലപ്പെട്ട മകന്‍ ഫൈസല്‍ തന്റെ കടയില്‍ വില്‍ക്കാനായി സംഭവദിവസം ഉടുമ്ബന്നൂരിലെ പമ്ബില്‍ നിന്ന് 35 ലിറ്റര്‍ പെട്രോള്‍ വാങ്ങിയിരുന്നു. ഇത് വീടിന്റെ പിന്നിലെ ചായ്പ്പില്‍ ഒരു കന്നാസിലായി സൂക്ഷിച്ചിരുന്നു. ഇതില്‍ നിന്നാണ് നാല് ലിറ്റര്‍ പെട്രോള്‍ ഹമീദ് (79) മോഷ്ടിച്ചത്. തിങ്കളാഴ്ച ചീനിക്കുഴിയിലെ വീട്ടില്‍ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ ഹമീദ് ഇക്കാര്യം പൊലീസിനോട് വിവരിച്ചു.

ഫൈസല്‍ പമ്ബില്‍ നിന്ന് പെട്രോള്‍ വാങ്ങുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇന്നലെ പട്ടയംകവലയിലെ മൂത്തസഹോദരന്റെ വീട്ടിലും ഹമീദിനെ തെളിവെടുപ്പിനെത്തിച്ചു. ഹമീദിന്റെ പേരിലുള്ള ചില വസ്തുക്കളുടെ ആധാരങ്ങളും 2,​20,​000 രൂപയും ഇവിടെ സൂക്ഷിച്ചിരുന്നു. ഇത് പൊലീസ് കണ്ടെടുത്ത് കോടതിയില്‍ ഹാജരാക്കി.

കൊലപാതകത്തിന് ശേഷം ഹമീദ് ചില ബന്ധുക്കളെ ഫോണില്‍ വിളിച്ച്‌ താന്‍ കുടുംബാംഗങ്ങളെ ചുട്ടുകൊന്നുവെന്ന് അറിയിച്ചിരുന്നു. ഇതിന്റെ ഫോണ്‍ റെക്കോര്‍ഡുകള്‍ നിര്‍ണായക തെളിവായതിനാല്‍ ശാസ്ത്രീയ പരിശോധനയ്ക്കായി ഹമീദിന്റെ ശബ്ദസാമ്ബിളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പൊലീസ് നൂറ്റമ്ബതിലേറെ പേരുടെ മൊഴിയെടുത്തിട്ടുണ്ട്. ഇതിലെ ചില വൈരുദ്ധ്യങ്ങളും പ്രതിയെ ചോദ്യം ചെയ്ത് വ്യക്ത വരുത്തി. ഇതിന് ശേഷം ഇന്നലെ വൈകിട്ടോടെ തൊടുപുഴ ജില്ലാ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസില്‍ എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് ശ്രമം. 18ന് അര്‍ദ്ധരാത്രിയിലാണ് ചീനിക്കുഴി ആലിയക്കുന്നേല്‍ മുഹമ്മദ് ഫൈസല്‍ (ഷിബു- 45), ഭാര്യ ഷീബ (40), പെണ്‍മക്കളായ മെഹ്‌റിന്‍ (16), അസ്‌ന (13) എന്നിവരെ കിടപ്പ് മുറിയില്‍ പൊള്ളലേറ്റ് കൊല്ലപ്പെട്ടത്.

Facebook Comments Box

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!