22/06/2022

CHANNEL TODAY

ഇടുക്കിയുടെ വാര്‍ത്താ സ്പന്ദനം

കഴുത്തില്‍ മുറിവേറ്റ യുവാവിന്റെ മൃതദേഹം കിണറ്റില്‍ – VIDEO

1 min read

കഴുത്തില്‍ മുറിവേറ്റ നിലയില്‍ യുവാവിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി – VIDEO

അടിമാലി 200 ഏക്കര്‍ മില്ലുംപടി സ്വദേശി ലിജുവിന്റെ മൃതശരീരമാണ് കിണറ്റില്‍ നിന്നും കണ്ടെത്തിയത്.

കഴുത്ത് കത്തി ഉപയോഗിച്ച് മുറിച്ച ശേഷം ഇയാള്‍ കിണറ്റില്‍ ചാടുകയായിരുന്നുവെന്ന് സംശയിക്കുന്നു.കിണറിനു സമീപത്തു നിന്നും കത്തിയും പോലിസ് കണ്ടെടുത്തിട്ടുണ്ട്.

അടിമാലി ഫയര്‍ യൂണിറ്റിലെ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ കെ.റ്റി പ്രകോഷിന്റെ നേതൃത്വത്തിലുള്ള കെ തോമസ്, ജെയിംസ് തോമസ്, ഗിരീഷ് കുമാര്‍, ജില്‍സണ്‍ തോമസ്, ജിനു എസ്, ബേസില്‍ ഷാജി എന്നിവരടുങ്ങുന്ന സംഘമാണ് മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ മൃതശരീരം കിണറ്റില്‍ നിന്നും പുറത്തെടുത്തത്.

സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത് പോലിസ് അന്വേഷണം ആരംഭിച്ചു. അടിമാലി സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍മാരായ ബി. സതീഷ്‌കുമാര്‍, എ.പി സജി എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

Facebook Comments Box

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!