20/06/2022

CHANNEL TODAY

ഇടുക്കിയുടെ വാര്‍ത്താ സ്പന്ദനം

തൊടുപുഴയില്‍ വ​യോ​ധി​ക​നെ തെ​രു​വു​നാ​യ ആ​ക്ര​മി​ച്ചു

1 min read

തൊ​ടു​പു​ഴ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ൽ കി​ട​ന്നു​റ​ങ്ങി​യ വ​യോ​ധി​ക​നെ തെ​രു​വു​നാ​യ ആ​ക്ര​മി​ച്ചു. വെ​ങ്ങ​ല്ലൂ​രി​ൽ പെ​ട്ടി​ക്ക​ട ന​ട​ത്തു​ന്ന കാ​ലി​ന് ശേ​ഷി​ക്കു​റ​വു​ള്ള എ​ഴു​പ​തു​കാ​ര​നെ​യാ​ണ് നാ​യ ക​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. രാ​ത്രി പ​തി​വാ​യി പെ​ട്ടി​ക്ക​ട​യ്ക്ക് സ​മീ​പ​മു​ള്ള ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു വ​യോ​ധി​ക​ൻ ഉ​റ​ങ്ങി​യി​രു​ന്ന​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നോ​ടെ ര​ണ്ട് തെ​രു​വ് നാ​യ്ക്ക​ൾ ത​മ്മി​ൽ ക​ടി​കൂ​ടു​ക​യും അ​തി​ലൊ​ന്ന് അ​പ്ര​തീ​ക്ഷി​ത​മാ​യി ഇ​യാ​ളെ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

തു​ട​ർ​ച്ച​യാ​യി ക​ടി​യേ​റ്റ വൃ​ദ്ധ​ൻ പ്രാ​ണ​ര​ക്ഷാ​ർ​ഥം സ​മീ​പ​ത്ത് കി​ട​ന്ന പ്ലാ​സ്റ്റി​ക് വ​ള്ളി ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്തി​ൽ കു​രു​ക്കി​ട്ട് മു​റു​ക്കി നാ​യ​യെ കൊ​ല​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് മ​ക​നെ ഫോ​ണി​ൽ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. കൈ​യ്ക്കും കാ​ലി​നും മു​ഖ​ത്തും മാ​ര​ക​മാ​യി ക​ടി​യേ​റ്റി​ട്ടു​ണ്ട്. ക​ണ്ണി​നു സ​മീ​പം മു​ഖ​ത്ത് സാ​ര​മാ​യി പ​രി​ക്കേ​റ്റ​തി​നാ​ൽ ഇ​ദ്ദേ​ഹ​ത്തെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

Facebook Comments Box

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!