22/06/2022

CHANNEL TODAY

ഇടുക്കിയുടെ വാര്‍ത്താ സ്പന്ദനം

വനഭൂമിയിലെ കൈയേറ്റം ഒഴിപ്പിച്ചു; കെട്ടിടം പൊളിച്ചു നീക്കി

1 min read

സി.എച്ച്.ആർ. നിയമം ലംഘിച്ച് നിർമ്മിച്ച കെട്ടിടം വനപാലകർ പാെളിച്ച് നീക്കി. അടിമാലി റേഞ്ചിൽ കല്ലാർ പീച്ചാട് നെല്ലിത്താനം എസ്റ്റേറ്റിനാേട് ചേർന്ന് താെഴിലാളികളെ താമസിപ്പിക്കാൻ എസ്റ്റേറ്റ് ഉടമകൾ നിർമ്മിച്ച കെട്ടിടമാണ് അടിമാലി റേഞ്ച് ഓഫീസർ കെ.വി.രതീഷിന്റെ നേതൃ ത്ത്വത്തിലുള്ള സംഘം പാെളിച്ച് നീക്കിയത്. 15 മീറ്റർ നീളത്തിലും 7 മീറ്റർ വീതിയിലും ഷീറ്റ് മേഞ്ഞ കെട്ടിടമായിരുന്നു.

കഴിഞ്ഞ ദിവസം ഈ എസ്റ്റേറ്റിൽ നിന്നും മരങ്ങൾ മുറിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് അനധികൃത കെട്ടിട നിർമ്മാണം കണ്ടെത്തിയത്. കെട്ടിടത്തിന് കാലപഴക്കം കാണിക്കാൻ പഴയ മേച്ചിൽ ഷീറ്റും മറ്റും ഉപയാേഗിച്ചിരുന്നു .

പഞ്ചായത്ത്, വില്ലേജ് അധികാരികളുടെ നിർമ്മാണ അനുമതി ഒന്നുമില്ലാതെയാണ് കെട്ടിടം നിർമ്മിച്ചതെന്നും കണ്ടെത്തി. വനഭൂമിയിലാണ് കെട്ടിടം നിർമ്മിച്ചത്. വനം നശിപ്പിച്ച് പുതിയ ഏലകൃഷി ഇറക്കുന്നതിന് താെഴിലാളികളെ കാെണ്ടുവന്ന് താമസിപ്പിക്കാൻ വേണ്ടിയാണ് കെട്ടിടം നിർമ്മിച്ചത്. സംഭവത്തിൽ ഉടമകൾക്കെതിരെ കേസ് എടുത്തതായി റേഞ്ച് ഓഫീസർ അറിയിച്ചു. മരങ്ങൾ മുറിച്ചതുമായി ബന്ധപ്പെട്ട് അന്യേഷണം കൂടുതൽ ഊർജിതമാക്കി. നേരത്തെ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.

സംവത്തിൽ ഉടമകൾ അടക്കമുള്ളവർ ഒളിവിലാണെന്ന് വനപാലകർ പറഞ്ഞു. റവന്യു – വന നിയമങ്ങൾ ലംഘിച്ചുള്ള നിർമ്മാണങ്ങൾ പ്രദേശത്ത് പലയിടത്തും ഉണ്ടെന്നും ഇത്തരക്കാർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും വനപാലക പറഞ്ഞു. കെട്ടിടം പാെളിക്കാൻ പാെലീസ് – റവന്യൂ ഉദ്യോഗസ്ഥർ വനപാലകരെ സഹായിച്ചു.

Facebook Comments Box

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!