21/06/2022

CHANNEL TODAY

ഇടുക്കിയുടെ വാര്‍ത്താ സ്പന്ദനം

അടിമാലി ടൗണിലെ സ്വകാര്യ വ്യക്തിയുടെ കൈയേറ്റം പൊളിച്ചു നീക്കി.

1 min read

അടിമാലി ടൗണിലെ ദേശീയപാതയരുകിലെ സ്വകാര്യ വ്യക്തിയുടെ കൈയേറ്റം പൊളിച്ചു നീക്കി.

അടിമാലി – കുമളി ദേശീയപാത 185ന്റെ ഭാഗമായ അടിമാലി സെന്‍ട്രല്‍ ജംഗ്ഷനില്‍ സ്വകാര്യ വ്യക്തി സ്ഥാപിച്ച ഭണ്ടാര കുറ്റിയാണ് പൊളിച്ചു നീക്കിയത്. ദേശീയ പാത വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയറുടെ നേതൃത്വത്തിലെത്തിയ സംഘമാണ് കൈയ്യേറ്റം ഒഴിപ്പിച്ചത്.

റോഡിന്റെ വീതി കുറവു മൂലം ഗതാഗതം ദുഷ്‌കരമായിരുന്ന സെന്‍ട്രല്‍ ജംഗ്ഷനിലെ കൈയേറ്റം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസി നല്‍കിയ പരാതിയിലാണ് നടപടി.

FILE PHOTO
TODAY

ഗ്രാമ പഞ്ചായത്തിലടക്കം പരാതി നല്‍കിയെങ്കിലും സ്വകാര്യ വ്യക്തിക്ക് അനുകൂലമായ നടപടിയാണ് അധികൃതര്‍ സ്വീകരിച്ചതെന്ന് പരാതിക്കാരന്‍ പറഞ്ഞു. തുടര്‍ന്ന് വകുപ്പു മന്ത്രിക്കും ദേശീയ പാത വിഭാഗത്തിനും പരാതി നല്‍കി. ഇതോടെ ദേശീയപാത അധികൃതര്‍ കൈയ്യേറ്റം ഒഴിപ്പിക്കുകയായിരുന്നു.

Facebook Comments Box

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!