20/06/2022

CHANNEL TODAY

ഇടുക്കിയുടെ വാര്‍ത്താ സ്പന്ദനം

പട്ടയഭൂമിയിലെ മരങ്ങൾ മുറിക്കുന്നതിന് അനുമതി

1 min read

പട്ടയഭൂമിയിൽ കർഷകർ നട്ടുവളർത്തിയ ഗ്രാന്‍റീസ് മരങ്ങൾ മുറിക്കുന്നതിന് അനുമതി

കാന്തല്ലൂർ വില്ലേജ് ഓഫീസിനു മുന്നിൽ കർഷക സംഘത്തിന്‍റെയും സി ഐ ടി യു വിന്‍റെയും നേതൃത്വത്തിൽ നടന്ന സമരം വിജയം. ജില്ലാ കളക്ടറുമായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയെ തുടർന്നാണ് കർഷക സംഘം, സി ഐ ടി യു നേതാക്കൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചത്.

പട്ടയഭൂമിൽ കർഷകർ നട്ടുവളർത്തിയ ഗ്രാന്‍റീസ് മരങ്ങൾ മുറിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ചു. വനാതിർത്തികളിലുള്ള ഭൂമിയിയിലെ മരങ്ങൾ മുറിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കുന്നതിനായി ദേവികുളം സബ് കൾക്ടറുടെയും അഡ്വ. എ. രാജ എം എൽ എ യുടെയും നേതൃത്വത്തിൽ അഞ്ചിന് ചർച്ച നടത്തും.



കർഷകർ നട്ടുവളർത്തിയ ഗ്രാന്‍റീസ് മരങ്ങൾ മുറിക്കുന്നതിന് സർക്കാർ ഉത്തർവ് ഉണ്ടെങ്കിലും വനകിട തോട്ടങ്ങളിലെ മരങ്ങൾ മുറിച്ച് നീക്കി കഴിഞ്ഞപ്പോൾ റവന്യൂ ഭൂമിയിലെ മരങ്ങൾ വെട്ടി എന്ന് ആരോപിച്ച് ഉദ്യോഗസ്ഥർ കാന്തല്ലൂർ, കീഴാന്തൂർ വില്ലേജുകളിലെ ഗ്രാന്‍റീസ് ഉൾപ്പെടെയുള്ള മരങ്ങൾ മുറിക്കുന്നതിന് അനുമതി നിഷേധിച്ചു. ഇതോടെ നിരവധി ചെറുകിട കർഷകരും തൊഴിലാളികളും പ്രതിസന്ധിയിലാകുകയായിരുന്നു.

സ്വന്തം ഭൂമിയിൽ നട്ടുവളർത്തിയ മരങ്ങൾ മുറിച്ച് വിൽപ്പന നടത്താൻ കഴിയാതെ പ്രതിസന്ധിയിലായ കർഷകരെ സംരക്ഷിക്കുന്നതിനും തൊഴിൽ നഷ്ടമായ പ്രദേശവാസികൾക്കുമായി ആരംഭിച്ച സമരം 26 ദിവസം പിന്നിട്ടപ്പോഴാണ് പ്ശ്നത്തിനു പരിഹാരം ഉണ്ടായത്.



ജില്ലാ ആസ്ഥാനത്ത് സിപിഎം ജില്ലാ സെക്രട്ടറി സി. വി. വർഗീസ്, കർഷക സംഘം ജില്ലാ പ്രസിഡന്‍റ് റോമിയൊ സെബാസ്റ്റ്യൻ, മുൻ എം പി ജോയ്സ് ജോർജ്, കാന്തല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ടി. മോഹൻദാസ്, സി പി എം മറയൂർ ഏരിയ സെക്രട്ടറി വി. സിജിമോൻ, കന്തല്ലൂർ ലോക്കൽ സെക്രട്ടറി കെ. മോഹനൻ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.

Facebook Comments Box

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!