22/06/2022

CHANNEL TODAY

ഇടുക്കിയുടെ വാര്‍ത്താ സ്പന്ദനം

ഹൈറേഞ്ചിലോടുന്നത് പഴഞ്ചൻ ബസുക; റൂട്ട് അട്ടിമറിക്കാൻ ഗൂഢനീക്കം

1 min read

തൊടുപുഴ: കെഎസ്ആർടിസിക്ക് മികച്ച വരുമാനം നേടിത്തരുന്ന തൊടുപുഴ-കട്ടപ്പന സർവീസുകൾ അട്ടിമറിക്കാൻ ശ്രമമെന്ന് ആക്ഷേപം. കണ്ടം ചെയ്യാറായ ബസുകൾ ഈ റൂട്ടിൽ ഓടിക്കുന്നതുമൂലം യാത്രക്കാർ കുറയുന്നതിനാൽ കളക്ഷനിൽ വലിയ ഇടിവുണ്ടാകുന്നു.



ഹൈറേഞ്ച് റൂട്ടിൽ ഓടുന്ന ബസുകളായതിനാൽ ഫുൾ ടാങ്ക് ഡീസൽ അടിച്ചിടുന്ന ബസുകൾ ഒരു ട്രിപ്പ് പോയി വന്നാൽ പിന്നീട് വൈക്കം, മൂവാറ്റുപുഴ പോലെയുള്ള ദൂരം കുറവുള്ള റൂട്ടുകളിലേക്ക് മാറ്റി ഓടിക്കുകയാണ് പലപ്പോഴും ചെയ്യുന്നത്. ഈ റൂട്ടിൽ ഓടുന്ന പഴകിയ ബസുകൾ കട്ടപ്പനയ്ക്ക് സർവീസ് അയയ്ക്കുകയും ചെയ്യുന്നുവെന്നാണ് പരാതി.

കട്ടപ്പനയ്ക്ക് രാവിലെ തൊടുപുഴ ഡിപ്പോയിൽനിന്നും പോകുന്ന ബസുകൾ എല്ലാം മെച്ചപ്പെട്ട കളക്ഷൻ കോർപറേഷന് നേടിക്കൊടുക്കുന്നവയാണ്. രാവിലെ 6.15, 7.05, 8.05, 12.20 എന്നിങ്ങനെയാണ് ഉച്ചയ്ക്കു മുന്പുള്ള സർവീസുകൾ.

ജില്ലാ ആസ്ഥാനത്തേക്കുള്ള പതിവു യാത്രക്കാർ ഉൾപ്പെടെ ഈ ബസുകളിലാണ് പോകുന്നത്.
എന്നാൽ പലപ്പോഴും കാലപ്പഴക്കം ചെന്ന ബസുകൾ മലയോര റോഡിലൂടെ സർവീസ് നടത്തുന്നതു മൂലം സമയത്ത് എത്താൻ കഴിയുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.



കെഎസ്ആർടിസി ബസുകൾ നിശ്ചിത സമയത്ത് സ്ഥലത്തെത്താൻ വൈകുന്നതിനാൽ ഒട്ടേറെപ്പേർ ഇപ്പോൾ സ്വകാര്യ ബസുകളിൽ കയറുന്നു. ഇതോടെയാണ് കെഎസ്ആർടിസിയുടെ വരുമാനത്തിൽ ഇടിവുണ്ടാകാനിടയായത്.

ഹൈറേഞ്ച് റൂട്ടിലേക്കുള്ള സർവീസ് ആയതിനാലാണ് ബസുകളിൽ ഫുൾ ടാങ്ക് ഡീസൽ നിറയ്ക്കുന്നത്.

ഇത്തരത്തിൽ ഇന്ധനം നിറയ്ക്കുന്ന ബസുകൾക്ക് ഇതുപയോഗിച്ച് മൂന്നു ദിവസം ഇതേ റൂട്ടിൽ സർവീസ് നടത്താൻ കഴിയും.



എന്നാൽ ഈ ബസുകൾ പിന്നീട് ചെറിയ റൂട്ടുകളിലേക്ക് മാറ്റിയാണ് കണ്ടീഷൻ മോശമായതും മലയോര മേഖലയ്ക്ക് പര്യാപ്തമല്ലാത്തതുമായ ബസുകൾ ഈ റൂട്ടിൽ ഓടിക്കുന്നത്.

കെഎസ്ആർടിസിയുടെ വരുമാന വർധനവിനായി യാത്രക്കാരെ ആകർഷിക്കാൻ വേണ്ടി കോർപറേഷൻ കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കുന്പോഴാണ് അധികൃതരുടെ ഇത്തരം പ്രവർത്തനം മൂലം യാത്രക്കാർ സ്വകാര്യ ബസുകളിലേയ്ക്ക് മാറുന്നത്.

Facebook Comments Box

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!