വാഹനാപകടത്തില്‍ ഗൃഹനാഥന് കോമയില്‍; പ്രതിയെ ഒരു വര്‍ഷത്തിനു ശേഷം അന്വേഷണത്തില്‍ കണ്ടെത്തി
1 min read
ഇടുക്കി വണ്ടന്മേട് വാഹനാപകടത്തില്‍ പരിക്കേറ്റ് ഗൃഹനാഥന് കോമയിലായ സംഭവത്തിനിടെ നടന്നത് നാടകീയ രംഗങ്ങള്‍. 2021 ജനുവരിയിലാണ് ഇടുക്കി വണ്ടന്മേട് പാമ്ബുപാറയില് സ്കൂട്ടര്‍ യാത്രക്കാരനായ പുളിച്ചു മൂട്ടില് രാജനെ അജ്ഞാത വാഹനം ഇടിച്ചിട്ട് പോയത്.

ഒരു വര്‍ഷത്തിന് ശേഷം കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ രാജനെ ഇടിച്ചിട്ട വാഹനത്തിന്റെ ഡ്രൈവറായ കമ്ബം പുതുപ്പെട്ടി സ്വദേശി ധനശേഖരനേയും പ്രതി ഓടിച്ച KL 08AD6292 ബോലോറോ വാഹനവും പിടികൂടിയിരുന്നു.
കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത് പുറ്റടി ഭാഗത്തുനിന്നും അണക്കര ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടര്‍ യാത്രക്കാരനായ പുളിച്ചു മൂട്ടില് രാജനെ കമ്ബം പുതുപ്പെട്ടി സ്വദേശി ധനശേഖരന്റെ വാഹനം ഇടിച്ചിടുകയായിരുന്നു. വാഹനത്തില്‍ ധനശേഖരന് ഒപ്പമുണ്ടായിരുന്ന സ്ത്രീകളടക്കം അപകടത്തിന് ശേഷം സ്ഥിതി വിലയിരുത്താന്‍ രാജന്റെ അടുത്തെത്തി . അപകടസ്ഥലത്ത് ചോരവാര്‍ന്ന് കിടന്ന രാജനെ കണ്ട് പ്രതിക്ക് ഒപ്പമുണ്ടായിരുന്ന സ്ത്രീ സംഭവ സ്ഥലത്ത് വെച്ച് ബോധം കെട്ട് വീണു.

– വാഹനാപകടത്തില്‍ ഗൃഹനാഥന് കോമയില്‍; പ്രതിയെ ഒരു വര്‍ഷത്തിനു ശേഷം അന്വേഷണത്തില്‍ കണ്ടെത്തി
അപകട വിവരം അറിഞ്ഞ് നാട്ടുകാര്‍ ഓടിയത്തിയപ്പോള്‍ ബോധം കെട്ട് വീണ സ്ത്രീയും അപകടത്തില്‍ പരിക്കേറ്റ രാജനും റോഡില്‍ കിടക്കുന്നതാണ് കണ്ടത്. അപകടം കണ്ട് വണ്ടി നിര്‍ത്തിയ വഴിയാത്രക്കാരായാണ് ധനശേഖരനെയും സംഘത്തെയും നാട്ടുകാര്‍ കണ്ടത്. ബോധ രഹിതയായ സ്ത്രീയെ വേഗത്തില്‍ ആശുപത്രിയിലെത്തിക്കണമെന്ന് പറഞ്ഞ് ധനശേഖരന്റെ KL 08AD6292 ബോലോറോയില്‍ കയറ്റി ഇവരെ പറഞ്ഞ് അയക്കുകയും ചെയ്തു. ഈ സമയം ആശുപത്രിയിലേക്ക് പോകുന്നതിന് പകരം സ്ത്രീയുമായി സംഘം നേരെ തമിഴ്നാട്ടിലേക്ക് പോവുകയും ചെയ്തു. നാട്ടുകാര്‍ ചേര്‍ന്നാണ് പിന്നീട് രാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കേസ് ആദ്യം അന്വേഷിച്ച വണ്ടന്മേട് പോലീസ് ഇയാള്‍ തനിയെ സ്കൂട്ടറില്‍ നിന്ന് വീണതാണെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിച്ചിരുന്നു.എന്നാല്‍ അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടി പരിക്കേറ്റ രാജന്റെ ഭാര്യ ഇടുക്കി ജില്ലാ പോലീസ് മേധാവിയ്ക്കും കട്ടപ്പന ഡിവൈഎസ്പിക്കും പരാതിനല്‍കിയിരുന്നു. തുടര്‍ന്ന് കട്ടപ്പന ഡിവൈഎസ്പിയുടെയുടെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ ടീം കേസ് അന്വേഷണം ആരംഭിച്ചു.
40 കിലോ മീറ്റര്‍ വേഗതയില്‍ മാത്രം സഞ്ചരിച്ചിരുന്ന ഇയാള്‍ക്ക് സ്വയം സ്കൂട്ടറില്‍ നിന്ന് വീണാല്‍ ഉണ്ടാകുന്ന തരത്തിലുള്ള പരിക്കുകളല്ല ഉണ്ടായിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. വേഗത്തിലെത്തിയെ ഏതോ ഒരു വാഹനം ഇടിച്ചിട്ടത് മൂലം വാരിയെല്ലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. കൂടാതെ സ്വയം വാഹനം മറിഞ്ഞു വീഴുന്നതിനുള്ള സാഹചര്യ തെളിവുകളൊന്നും അപകടസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തി.

അപകടം സംഭവിച്ച അന്നത്തെ സിസിടിവി ദൃശ്യങ്ങള്‍പരിശോധിക്കുകയും അപകട സമയത്ത് അവിടെ കൂടിയിരുന്ന ആളുകളില്‍ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ്. പ്രതിയായ കമ്ബം പുതുപ്പെട്ടി സ്വദേശി ധനശേഖരനേയും പ്രതി ഓടിച്ച KL 08AD6292 ബോലോറോ വാഹനത്തിലേയ്ക്കും അന്വേഷണസംഘം എത്തിച്ചേര്‍ന്നത്.
ഇടുക്കി ജില്ലാ പോലീസ് മേധാവി ആര് കറുപ്പസ്വാമി ഐപിഎസ്സിന്റെ നിര്‍ദ്ദേശാനുസരണം കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തില്‍
എസ്ഐമാരായ സജിമോന്‍ ജോസഫ് ബാബു കെ.എം സി പി ഓ മാരായ സിനോജ് ജോസഫ്, ജോബിന് ജോസ്, ടോണി ജോണ്‍ വി.കെ, അനിഷ് , അനൂജ്, ശ്രീകുമാര്‍, സുബിന്‍എന്നിവര്‍ ചേര്‍ന്നാണ് ഈ കേസ് അന്വേഷിച്ചതും പ്രതിയെ കണ്ടെത്തിയതും.