കുരിശുപാറയിൽ മൂന്നു പേരെ ആക്രമിച്ച കാട്ടുപന്നിയെ വെടിവച്ചുകൊന്നു.
1 min read
കുരിശു പാറയിൽ മൂന്നു പേരെ ആക്രമിച്ച പന്നിയെ വെടിവച്ചുകൊന്നു.

അടിമാലി റേഞ്ച് ഓഫീസ് പരിധിയിലെ കുരിശുപാറ മേഖലയിൽ മൂന്നു പേരെ ആക്രമിച്ച കാട്ടുപന്നിയേയാണ് വനപാലകർ വെടിവെച്ചുകൊന്നത്.
അടിമാലി റേഞ്ച് ഓഫീസിലെ ആർ ആർ ടി എസ് എഫ് സജീവ്, ബി എഫ് വിനോദ് , വാച്ചർ സുരേഷ് എന്നിവരും നാട്ടുകാരായ രണ്ടുപേരും ചേർന്നാണ് കാട്ടുപന്നിയെ വെടിവെച്ചുകൊന്നത്.

കഴിഞ്ഞദിവസം 3 എസ്റ്റേറ്റ് തൊഴിലാളികളെ കാട്ടുപന്നി ആക്രമിക്കുകയും ഇവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.

മൂന്നാർ ഡി എഫ് ഓയുടെ ഉത്തരവിനെ തുടർന്നാണ് വനപാലകർ നടപടി സ്വീകരിച്ചത്.
Facebook Comments Box