ഗാനമേളക്കിടയിൽ മർദനം; ഇടുക്കിയിൽ യുവാവിന് കുത്തേറ്റു
1 min read
ഇടുക്കി കമ്പംമെട്ട് രണ്ടര വർഷം മുൻപു ഗാനമേളയ്ക്കിടെ കുടുംബാംഗങ്ങളുടെ മുന്നിലിട്ടു യുവാവിനെ മർദിച്ചതിന്റെ തുടർച്ചയായി കഴിഞ്ഞ ദിവസം വീണ്ടും കശപിശ; യുവാവ് കുത്തേറ്റ് ആശുപത്രിയിൽ. സംഭവത്തിൽ 2 പേർ അറസ്റ്റിൽ.

കമ്പംമെട്ട് സ്വദേശി അഖിലിന് (22) ആണു കുത്തേറ്റത്. കട്ടേക്കാനം സജു, സുഭാഷ് എന്നിവരാണു പിടിയിലായത്. ഞായറാഴ്ച രാത്രിയാണു സംഭവം.
രണ്ടര വർഷം മുൻപു ഗാനമേളയ്ക്കിടെ സജുവിനെ അമ്മയുടെയും സഹോദരിമാരുടെയും മുന്നിലിട്ട് ഒരു സംഘമാളുകൾ മർദിച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ട് ഞായാറാഴ്ച വീണ്ടും കൂട്ടാറിനു സമീപം സംഘർഷമുണ്ടായി. പൊലീസ് ഇടപെട്ട് ഇരുകൂട്ടരെയും മടക്കി അയച്ചു. ഇവർ തിരികെ മടങ്ങുന്നതിനിടെ കാറിലെത്തിയ സംഘം അഖിൽ സഞ്ചരിച്ചിരുന്ന ബൈക്ക് തടഞ്ഞു കുത്തിയെന്നാണു കേസ്. അഖിൽ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
