27/06/2022

CHANNEL TODAY

ഇടുക്കിയുടെ വാര്‍ത്താ സ്പന്ദനം

ഇടുക്കിയിലെ രാത്രികാല വാഹന പരിശോധന പുനരാരംഭിക്കുന്നു

1 min read

ഒരിടവേളയ്ക്ക് ശേഷം ഇടുക്കി ജില്ലയിലെ രാത്രികാല വാഹന പരിശോധന പുനരാരംഭിക്കുന്നു. മദ്യപിച്ച്‌ വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധനയടക്കമാണ് പുനരാരംഭിക്കുന്നത്.

കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ രണ്ട് വര്‍ഷത്തോളമായി കേരളത്തില്‍ ആല്‍ക്കോമീറ്റര്‍ പരിശോധന നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെയാണ് രാത്രികാല വാഹന പരിശോധന വീണ്ടും ആരംഭിക്കാന്‍ തീരുമാനിച്ചത്.

റോഡിലെ നിയമലംഘനങ്ങള്‍ തടയാനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയിരിയ്ക്കുകയാണ് അധികൃതര്‍. 675 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകളാണ് നിയമലംഘനങ്ങള്‍ തടയുന്നതിനായി പുതുതായി സ്ഥാപിച്ചിരിക്കുന്നത്. 250 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്.

ഹെല്‍മറ്റ് വച്ചിട്ട് സ്ട്രാപ് ഇടാതിരുന്നാലും പിഴ നല്‍കേണ്ടി വരും. നിലവാരമില്ലാത്ത ഹെല്‍മറ്റ് ധരിക്കുക,പിന്നിലിരിക്കുന്നവര്‍ ഹെല്‍മറ്റ് ധരിക്കാതിരിയ്ക്കുക എന്നിവയ്ക്കും പിഴ ഈടാക്കും.

ഇരുചക്രവാഹനത്തില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ സഞ്ചരിയ്ക്കുക, വാഹനമോടിക്കുമ്ബോള്‍ ഫോണില്‍ സംസാരിയ്ക്കുക, സീറ്റ് ബൈല്‍റ്റ് ധരിക്കാതെയിരിയ്ക്കുക തുടങ്ങിയ നിയമ ലംഘനങ്ങളെല്ലാം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ ഒപ്പിയെടുക്കും. സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വാഹനപകടങ്ങള്‍ കുറയ്ക്കുക എന്നതാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ക്യാമറകള്‍ സ്ഥാപിക്കുന്നതിന്റെ ലക്ഷ്യം.

Facebook Comments Box

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!