ഇടുക്കിയിൽ പതിനേഴുകാരിയെ പീഡിപ്പിച്ചു; ആറു പേര് പിടിയിൽ
1 min read

തൊടുപുഴ: പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ആറുപേര്‍ അറസ്റ്റിലായി. ഇടനിലക്കാരന് കുമാരമംഗലം പഞ്ചായത്തിന് സമീപം മംഗലത്ത് രഘു(ബേബി–- 51), വര്‍ക്ക്ഷോപ്പ് ജീവനക്കാരനായ പടിഞ്ഞാറെ കോടിക്കുളം പാറപ്പുഴ പിണക്കാട്ട് തോമസ് ചാക്കോ(27), തൊടുപുഴ ടൗണില്‍ ലോട്ടറി വില്‍പ്പനക്കാരനായ ഇടവെട്ടി വലിയജാരം പോക്കളത്ത് ബിനു(43), വാഴക്കുളം കെഎസ്ഇബിയിലെ ജീവനക്കാരന് കല്ലൂര്‍ക്കാട് വെള്ളാരംകല്ല് വാളമ്ബിള്ളില് സജീവ്(55), കോട്ടയം രാമപുരം കുറിഞ്ഞി മണിയാടുംപാറ കൊട്ടൂര്‍ തങ്കച്ചന്(56), മലപ്പുറം പെരിന്തല്‍മണ്ണ ചേതന റോഡില്‍ കെഎസ്ആര്‍ടിസി ഭാഗത്ത് മാളിയേക്കല്‍ ജോണ്സണ്(50) എന്നിവരെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കൂടുതല്‍ പ്രതികള്‍ പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.

അച്ഛന് ചെറുപ്പത്തിലേ ഉപേക്ഷിച്ച പെണ്‍കുട്ടിയും രോഗിയായ അമ്മയും ഒറ്റയ്ക്കായിരുന്നു താമസം. കേസിലെ ഇടനിലക്കാരനായ ബേബിക്ക് ഇവരുടെ നിര്‍ധനാവസ്ഥ അറിയാമായിരുന്നു. ഇതു മുതലെടുത്ത് ജോലി സംഘടിപ്പിച്ച് നല്‍കാമെന്ന് ഇയാള്‍ പെണ്‍കുട്ടിക്ക് വാഗ്ദാനം നല്കി. ജോലി സംബന്ധമായ കാര്യത്തിനെന്ന് തെറ്റിധരിപ്പിച്ച് ബേബി പരിചയപ്പെടുത്തിയ തങ്കച്ചനാണ് കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. ഇതിനുശേഷം ഒരു വര്‍ഷമായി കുട്ടിയെ തൊടുപുഴയിലും സമീപ പ്രദേശങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ചും വാഹനങ്ങളില്‍ കയറ്റി ദൂരെ സ്ഥലങ്ങളില്‍ കൊണ്ടുപോയും മറ്റുള്ളവര്‍ പീഡിപ്പിച്ചു. ബേബിയുടെ പരിചയക്കാരാണ് മറ്റ് പ്രതികള്‍. ഇവരില്‍ നിന്ന് പണം വാങ്ങിയാണ് ബേബി കുട്ടിയെ കൈമാറിയത്.
കഴിഞ്ഞദിവസം കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. ആശുപത്രിയില്‍ 19 വയസ്സെന്ന് പറഞ്ഞെങ്കിലും കുട്ടി ശരിയായ ജനനത്തീയതിയാണ് നല്‍കിയത്. ഇത് ശ്രദ്ധിച്ച ജീവനക്കാര്‍ ഡോക്ടറെ വിവരമറിയിച്ചു. ഇവരില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണ് ലൈംഗികചൂഷണം വ്യക്തമായത്