27/06/2022

CHANNEL TODAY

ഇടുക്കിയുടെ വാര്‍ത്താ സ്പന്ദനം

തൊടുപുഴ പീഡനം; കുട്ടിയുടെ അമ്മയുടേയും മുത്തശ്ശിയുടേയും അറിവോടെ

1 min read

ഇടുക്കി: തൊ​ടു​പു​ഴ​യി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ര്‍​ഭി​ണി​യാ​ക്കി​യ​ത് അ​മ്മ​യു​ടെ​യും മു​ത്ത​ശി​യു​ടെ​യും അ​റി​വോ​ടെ. ഇ​വ​രെ​യും കേ​സി​ല്‍ പ്ര​തി ചേ​ര്‍​ക്ക​ണ​മെ​ന്ന് ചൈ​ല്‍​ഡ് വെ​ല്‍​ഫ​യ​ര്‍ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

കുട്ടിയുടെ മുത്തശിയുടെയും അമ്മയുടെയും ഒത്താശയോടെയായിരുന്നു പീഡനമെന്നും ഇവർക്ക് എതിരെ കേസെടുക്കാൻ പോലീസിന് നിർദേശം നൽകുമെന്നും സിഡബ്ല്യുസി ചെയർമാൻ ജോസഫ് അഗസ്റ്റിൻ പറഞ്ഞു.

പെ​ൺ​കു​ട്ടി​യു​ടെ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ മു​ത​ലെ​ടു​ത്താ​യി​രു​ന്നു പീ​ഡ​നം. ഇ​ട​നി​ല​ക്കാ​ര​ന​ട​ക്ക​മു​ള​ള ആ​റ് പ്ര​തി​ക​ൾ റി​മാ​ന്റി​ലാ​ണ്. പ​തി​നേ​ഴു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ ജോ​ലി ന​ൽ​കാ​മെ​ന്നു വി​ശ്വ​സി​പ്പി​ച്ച് വി​വി​ധ​യി​ട​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പെ​ണ്‍​കു​ട്ടി​യെ മ​റ്റു പ്ര​തി​ക​ൾ​ക്ക് കൈ​മാ​റി​യ ഇ​ട​നി​ല​ക്കാ​ര​ൻ കു​മാ​ര​മം​ഗ​ലം മം​ഗ​ല​ത്ത് ബേ​ബി എ​ന്ന് വി​ളി​ക്കു​ന്ന ര​ഘു (51), വ​ർ​ക്ക്ഷോ​പ്പ് ജീ​വ​ന​ക്കാ​ര​നാ​യ കോ​ടി​ക്കു​ളം പാ​റ​പ്പു​ഴ പി​ണ​ക്കാ​ട്ട് തോ​മ​സ് ചാ​ക്കോ (27), തൊ​ടു​പു​ഴ ടൗ​ണി​ൽ ലോ​ട്ട​റി വ്യാ​പാ​രി​യാ​യ ഇ​ട​വെ​ട്ടി വ​ലി​യ​ജാ​രം ഭാ​ഗ​ത്ത് പോ​ക്ക​ള​ത്ത് ബി​നു (43), വാ​ഴ​ക്കു​ള​ത്ത് കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​നാ​യ ക​ല്ലൂ​ർ​ക്കാ​ട് വെ​ള്ളാ​രം​ക​ല്ല് വാ​ള​ന്പി​ള്ളി​ൽ സ​ജീ​വ് (55), കോ​ട്ട​യം രാ​മ​പു​രം കു​റി​ഞ്ഞി മ​ണി​യാ​ടും​പാ​റ കൊ​ട്ടൂ​ർ ത​ങ്ക​ച്ച​ൻ (56), മ​ല​പ്പു​റം പെ​രി​ന്ത​ൽ​മ​ണ്ണ ചേ​ത​ന റോ​ഡി​ൽ കെ​എ​സ്ആ​ർ​ടി​സി​യ്ക്കു സ​മീ​പം മാ​ളി​യേ​ക്ക​ൽ ജോ​ണ്‍​സ​ണ്‍ (50) എ​ന്നി​വ​രെ​യാ​ണ് കേ​സു​മാ​യി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഏതാനുംപേർ കൂടി കേസിലുൾപ്പെട്ടിട്ടുണ്ടെന്നും ഇവർക്കായി തെരച്ചിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു. നിർധനകുടുംബത്തിലെ അംഗമായ പെൺകുട്ടിയുടെ അവസ്ഥ മുതലെടുത്തു വസ്തുബ്രോക്കറായ ബേബി ജോലി വാങ്ങി നൽകാമെന്ന് വാദ്ഗാനം നൽകി.

ഇ​തി​നാ​യി ബേ​ബി പ​രി​ച​യ​പ്പെ​ടു​ത്തി​യ ത​ങ്ക​ച്ച​നാ​ണ് കു​ട്ടി​യെ ആ​ദ്യം പീ​ഡി​പ്പി​ച്ച​ത്. ഇ​തി​നു ശേ​ഷം ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി കു​ട്ടി​യെ തൊ​ടു​പു​ഴ​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ച്ചും വാ​ഹ​ന​ങ്ങ​ളി​ൽ ക​യ​റ്റി ദൂ​രെ സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യും മ​റ്റു​ള്ള​വ​ർ ലൈം​ഗി​ക ചൂ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.

ബേ​ബി​യു​ടെ പ​രി​ച​യ​ക്കാ​രാ​ണ് മ​റ്റു പ്ര​തി​ക​ൾ. ഇ​വ​രി​ൽ നി​ന്നു ബേ​ബി വ​ൻ​തു​ക വാ​ങ്ങി​യ ശേ​ഷ​മാ​ണ് കു​ട്ടി​യെ കൈ​മാ​റി​യ​ത്. വ​സ്തു ബ്രോ​ക്ക​റാ​ണെ​ങ്കി​ലും ഇ​യാ​ൾ​ക്കു പെ​ണ്‍​വാ​ണി​ഭ സം​ഘ​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം കു​ട്ടി​ക്കു വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​പ്പോ​ഴാ​ണ് അ​ഞ്ചു മാ​സം ഗ​ർ​ഭി​ണി​യാ​ണെ​ന്ന വി​വ​രം അ​റി​ഞ്ഞ​ത്. ഇ​വി​ടെ ചീ​ട്ടെ​ടു​ക്കു​ന്ന​തി​നാ​യി 19 വ​യ​സെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും ജ​ന​ന തീ​യ​തി പ്ര​കാ​രം 17 വ​യ​സാ​ണു​ള്ള​തെ​ന്നു ജീ​വ​ന​ക്കാ​ർ​ക്കു വ്യ​ക്ത​മാ​യി.

തു​ട​ർ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ചൈ​ൽ​ഡ് ലൈ​ൻ അ​ധി​കൃ​ത​ർ​ക്കു വി​വ​രം കൈ​മാ​റി. ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്രാ​യം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​വും കു​ട്ടി ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നി​ര​യാ​യ​താ​യും വ്യ​ക്ത​മാ​യി.

ഇ​വ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി സി.​ജി.​ജിം​പോ​ൾ, സി​ഐ വി.​സി. വി​ഷ്ണു​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Facebook Comments Box

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!