പീഡനകേസ് പ്രതിക്ക്
10 വർഷം തടവ്
1 min read

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 10 വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കട്ടപ്പന ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി.
മണിമല വെള്ളിച്ചിറ വയൽഭാഗത്ത് കൈതപ്പാറകുഴിയിൽ പ്രിൻസിനെയാണ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ടുമാസംകൂടി തടവ് അനുഭവിക്കണം.

2016 മുതൽ പെണ്‍കുട്ടിയെ ഇയാൾ പീഡിപ്പിച്ചിരുന്നതായാണ് കേസ്. 2017ലാണ് പരാതിയെത്തുടർന്ന് കേസ് രജിസ്റ്റർ ചെയ്തത്.
നെടുങ്കണ്ടം സിഐ ആയിരുന്ന റെജി എം. കുന്നിപ്പറന്പിലാണ് അന്വേഷണം നടത്തിയത്.
Facebook Comments Box