ഇടുക്കിയിൽ ഒറ്റപ്പെട്ട ഇടിയോട് കൂടിയ മഴ
1 min read
ഇടുക്കി ഉൾപ്പെടെയുള്ള ജില്ലകളിൽ പലയിടത്തും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു. തെക്കൻ തമിഴ്നാടിന്റെ തീരദേശത്തിന് മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നതാണ് മഴ തുടരാൻ കാരണം. അടുത്ത നാല് ദിവസം വരെ ഇടിമിന്നലോട് കൂടിയ മഴ തുടരും. കേരളാതീരത്ത് മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. വെള്ളിയാഴ്ച മുതല്‍ മഴ കുറയാനാണ് സാധ്യത.
അടുത്ത മണിക്കൂറുകളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം, കുട്ടനാട് കൈനകരിയില്‍ 600 ഏക്കര്‍ പാടം മട വീണ് നശിച്ചു. വേനൽ മഴ മാറാതെ നിൽക്കുമ്പോൾ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലെ മറ്റ് പാടങ്ങളും മടവീഴ്ച ഭീഷണിയിലാണ്.
കോഴിക്കോട് തോട്ട്മുക്കം യു പി സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണു. തിരുവനന്തപുരം നഗര ഗ്രാമീണ മേഖലകളില്‍ നല്ല മഴ ലഭിച്ചു. കോഴിക്കോട് തോട്ട്മുക്കം സര്‍ക്കാര്‍ യുപി സ്കൂളിലെ 40 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് മഴയില്‍ തകര്‍ന്നത്. സ്കൂള്‍ പൂട്ടിയതിനാല്‍ വൻ ദുരന്തം ഒഴിവായി. എല്‍കെജി വിദ്യാര്‍ത്ഥികളുടെ ക്ലാസിലാണ് അപകടം.