യുവാവിന്റെ മൃതദേഹം കണ്ടെത്തി
1 min read
മറയൂർ: പാന്പാറ്റിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നാച്ചിവയൽ ഭാഗത്ത് താമസിക്കുന്ന ശങ്കയ്യയുടെ മകൻ രാജ എന്നു വിളിക്കുന്ന കാളിദാസി(31)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
രാജയെ ചൊവ്വാഴ്ച ഉച്ചയോടെ കാണാതാകുകയായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് നടത്തിയ അന്വേഷണത്തിൽ പാന്പാറിന്റെ തീരത്തുനിന്ന് ഇയാളുടെ മൊബൈലും വസ്ത്രവും കണ്ടെടുത്തിരുന്നു.
അതിന്റെ അടിസ്ഥാനത്തിൽ പുഴയിൽ ചാടിയതാകാമെന്ന സംശയത്തിൽ കഴിഞ്ഞ ദിവസം പോലീസും ഫയർഫോഴ്സും തെരച്ചിൽ നടത്തിയെങ്കിലും പുഴയിൽ നീരൊഴുക്ക് കൂടുതലായതിനാൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്നലെ ഉച്ചയോടെയാണ് പാന്പാറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി. അമ്മ: പാപ്പ സഹോദരി: സത്യ.