22/06/2022

CHANNEL TODAY

ഇടുക്കിയുടെ വാര്‍ത്താ സ്പന്ദനം

ജീവനക്കാരില്ല; മൂന്നാർ കെ.എസ്.ആർ.ടി.സി. ഇന്ധന പമ്പിന്റെ രാത്രി പ്രവർത്തനം നിർത്തി

1 min read


മൂന്നാർ
 : കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ പൊതുജനങ്ങൾക്കായി ആരംഭിച്ച ഇന്ധന പമ്പിന്റെ പ്രവർത്തനം അവതാളത്തിലായി. സ്ഥിരം ജീവനക്കാരില്ലാത്തതിനാൽ പമ്പിന്റെ രാത്രി പ്രവർത്തനം കഴിഞ്ഞ ആഴ്ചമുതൽ അവസാനിപ്പിച്ചു. കെ.എസ്.ആർ.ടി.സി.യുടെ സംസ്ഥാനത്തെ ഏറ്റവും കൂടുതൽ വിറ്റുവരവുള്ള ഇന്ധന പമ്പാണിത്.

ജോലിഭാരം

പഴയ മൂന്നാറിലെ ഡിപ്പോയിൽ ഫെബ്രുവരി 18-നാണ് യാത്രാ ഫ്യുവൽസ് എന്ന പേരിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഇന്ധന പമ്പ് തുടങ്ങിയത്. ഡിപ്പോയിലെ ജീവനക്കാരെ താത്‌കാലികമായി പന്പിലെ ജോലിക്ക് നിയോഗിച്ചു. എന്നാൽ, രണ്ട് മാസം കഴിഞ്ഞിട്ടും സ്ഥിരം ജീവനക്കാരെ നിയമിച്ചില്ല. ഇതോടെ പമ്പിലെ ജോലിക്ക് താത്കാലികമായി എത്തിയവർ 24 മണിക്കൂറും വിശ്രമമില്ലാതെ ജോലി ചെയ്യേണ്ട അവസ്ഥയായി.

മൂന്നാറിലെ മറ്റുപമ്പുകൾ രാത്രി എട്ടിന് അടയ്ക്കും. ഇതോടെ കെ.എസ്.ആർ.ടി.സി.യുടെ പമ്പിൽ വിനോദ സഞ്ചാരികളുടേതടക്കമുള്ള വാഹനങ്ങളുടെ തിരക്കാകും. വിശ്രമമില്ലാതായതോടെ ജീവനക്കാർ രാത്രിജോലി ചെയ്യാതായതോടെ പമ്പിന്റെ രാത്രി പ്രവർത്തനം കഴിഞ്ഞ ഒരാഴ്ചയായി അവസാനിപ്പിച്ചു.

ഇതോടെ ലക്ഷങ്ങളുടെ വരുമാനനഷ്ടമാണ് ദിവസവും ഉണ്ടാകുന്നത്. പമ്പിലേക്ക് ആവശ്യമുള്ള ജീവനക്കാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് അധികൃതർക്ക് നിരവധി തവണ അപേക്ഷകൾ നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് ഡിപ്പോ അധികൃതർ പറഞ്ഞു.

Facebook Comments Box

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!