കടകളിൽ പരിശോധന;23 കിലോ പഴകിയ മീൻ നശിപ്പിച്ചു
1 min read
ഓപ്പറേഷൻ സാഗർ റാണിയുടെ ഭാഗമായി ജില്ലയിലെ മീൻകടകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യാപക പരിശോധന നടത്തി. 23 കിലോ പഴകിയ മീൻ പിടികൂടി നശിപ്പിച്ചു…….
ഉടുമ്പന്നൂർ, പട്ടയംകവല, മുതലക്കോടം എന്നിവിടങ്ങളിലെ കടകളിൽനിന്നാണ് വിൽപ്പനയ്ക്കുവച്ച ചീഞ്ഞ ഒഴുക മീൻ പിടിച്ചെടുത്തത്. ഭക്ഷ്യയോഗ്യമല്ലാത്ത മീൻ വിറ്റ ഈ കടകൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് നോട്ടീസ് നൽകി. തൊടുപുഴ, അടിമാലി, ആനച്ചാൽ, ഇരുമ്പുപാലം ഭാഗങ്ങളിലായിരുന്നു ചൊവ്വാഴ്ച പരിശോധന നടത്തിയത്. പേപ്പർ സ്ട്രിപ്പ് ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ രാസവസ്തു ചേർത്തിട്ടുണ്ടെന്ന് സംശയം തോന്നിയ 15 മീൻ സാമ്പിളുകൾ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കാക്കനാട്ടിലെ ലാബിലേക്ക് അയച്ചു.
ഇവയുടെ ഫലം വരുന്നതനുസരിച്ച് തുടർനടപടികൾ സ്വീകരിക്കും. തൊടുപുഴ ഫുഡ്സേഫ്റ്റി ഓഫീസർ എം.എൻ.ഷംസിയ, ദേവികുളം ഫുഡ്സേഫ്റ്റി ഓഫീസർ ബൈജു പി.ജോസഫ്, ഉടുമ്പഞ്ചോല ഫുഡ്സേഫ്റ്റി ഓഫീസർ ആൻമേരി ജോൺസൺ, ജില്ലാ ഫിഷറീസ് ഓഫീസർ നൗഷാദ്, ഭക്ഷ്യസുരക്ഷാ ജീവനക്കാരായ ഉണ്ണികൃഷ്ണൻ, രതീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.