20/06/2022

CHANNEL TODAY

ഇടുക്കിയുടെ വാര്‍ത്താ സ്പന്ദനം

പ​ട്ട​യ​ഭൂ​മി​യി​ലെ ഗ്രാ​ന്‍റീ​സ് മ​ര​ങ്ങ​ൾ മു​റി​ക്കാ​ൻ അ​നു​മ​തി

1 min read

പ​ട്ട​യ​ഭൂ​മി​യി​ൽ ക​ർ​ഷ​ക​ർ ന​ട്ടു​വ​ള​ർ​ത്തി​യ ഗ്രാ​ന്‍റീ​സ് മ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​ത് റ​വ​ന്യൂ വ​കു​പ്പ് അ​നു​മ​തി ന​ൽ​കി. കാ​ന്ത​ല്ലൂ​ർ, കീ​ഴാ​ന്തൂ​ർ വി​ല്ലേ​ജു​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം പി​ൻ​വ​ലി​ച്ചു.

എ. ​രാ​ജ എം​എ​ൽ​എ, ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജ്, കാ​ന്ത​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. മോ​ഹ​ൻ​ദാ​സ്, ക​ർ​ഷ​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ഏ​രി​യ സെ​ക്ര​ട്ട​റി എ.​എ​സ്. ശ്രീ​നി​വാ​സ​ൻ, സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗം വി. ​സി​ജി​മോ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യെ​ത്തു​ട​ർ​ന്നാ​ണ് പ​ട്ട​യ​ഭൂ​മി​യി​ലെ മ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​തി​ന് അ​നു​മ​തി ല​ഭി​ച്ച​ത്.

2013ലാ​ണ് അ​ന്ന​ത്തെ അ​ഡീ​ഷ​ണ​ൽ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന നി​വേ​ദി​ത പി. ​ഹ​ര​ൻ പ്ര​ദേ​ശ​ത്തെ ഭൂ​പ്ര​ശ്ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​രം മു​റി​ക്കു​ന്ന​ത് ത​ട​ഞ്ഞു​ള്ള ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് 2018 വ​രെ പ്ര​ദേ​ശ​ത്ത് ഗ്രാ​ന്‍റീ​സ് മ​ര​ങ്ങ​ൾ മു​റി​ക്കാ​ൻ ക​ഴി​യാ​തെ​യാ​യി. മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട്ട് മ​രം വെ​ട്ടാ​ൻ അ​നു​വാ​ദം ന​ൽ​കു​ക​യും മ​റ​യൂ​ർ, കാ​ന്ത​ല്ലൂ​ർ, വ​ട്ട​വ​ട മേ​ഖ​ല​യി​ൽ മ​രം വെ​ട്ടി​ത്തു​ട​ങ്ങു​ക​യും ചെ​യ്തു.

എ​ന്നാ​ൽ, എ​ട്ടു​മാ​സം മു​ൻ​പ് റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​നെ​ത്തു​ട​ർ​ന്ന് വീ​ണ്ടും മ​രം​വെ​ട്ട് ത​ട​സ​പ്പെ​ട്ടു. ഇ​തി​നെ​ത്തു​ട​ർ​ന്ന് കാ​ന്ത​ല്ലൂ​ർ വി​ല്ലേ​ജ് ഓ​ഫി​സി​നു​മു​ന്പി​ൽ സി​ഐ​ടി​യു, ക​ർ​ഷ​ക സം​ഘം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ത്തി​യി​രു​ന്നു.

മ​രം മു​റി​ക്കു​ന്ന​തി​നു ത​ട​സം വ​ന്ന​തോ​ടെ കാ​ന്ത​ല്ലൂ​രി​ലെ സാ​ന്പ​ത്തി​ക​മേ​ഖ​ല ത​ക​രു​ക​യും നി​ര​വ​ധി​പ്പേ​ർ തൊ​ഴി​ൽ ന​ഷ്ട​മാ​യി അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് പോ​കു​ക​യും ചെ​യ്തു.

മ​രം മു​റി​ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ച​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണ് കാ​ന്ത​ല്ലൂ​രി​ലെ ക​ർ​ഷ​ക​രും തൊ​ഴി​ലാ​ളി​ക​ളും.

Facebook Comments Box

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!