10 ചാക്ക് അരിയും രണ്ടുചാക്ക് ഗോതന്പും കാട്ടാന തിന്നു
1 min read
മൂന്നാർ: തൊഴിലാളികൾക്ക് വിതരണം നടത്താൻ സൂക്ഷിച്ചിരുന്ന 10 ചാക്ക് റേഷനരിയും രണ്ടുചാക്ക് ഗോതന്പും കാട്ടാന കവർന്നു. ലോക്കാട് എസ്റ്റേറ്റിലെ ജയറാമിന്റെ കടയിൽ സൂക്ഷിച്ചിരുന്ന ഭക്ഷ്യധാന്യങ്ങളാണ് പുലർച്ചെ എത്തിയ കാട്ടുകൊന്പൻ കടയുടെ ജനൽ തകർത്ത് അകത്തുകയറി തിന്നത്. കഴിഞ്ഞ ഒരാഴ്ചയായി ദേവികുളം മേഖലയിൽ തന്പടിച്ചിരിക്കുന്ന ഒറ്റയാൻ രാത്രിയോടെയാണ് എസ്റ്റേറ്റിലെത്തിയത്. കടയിലെത്തിയ ആന ജനൽച്ചില്ലുകൾ തകർത്ത് ഭക്ഷ്യധാന്യങ്ങൾ നശിപ്പിക്കുകയായിരുന്നു.
സൂര്യനെല്ലിയിൽ കാട്ടാന പള്ളിയുടെ കവാടം നശിപ്പിച്ചു. രാത്രിയോടെ എത്തിയ കാട്ടാനയാണ് പള്ളിയുടെ ഗേറ്റ് നശിപ്പിച്ചത്.