23/06/2022

CHANNEL TODAY

ഇടുക്കിയുടെ വാര്‍ത്താ സ്പന്ദനം

വഞ്ചനാക്കേസ്: പണമിടപാട് സ്ഥാപന ഉടമ അറസ്റ്റിൽ

1 min read

വീ​ട്ട​മ്മ​മാ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​യാ​ളു​ക​ളെ കൃ​ത്രി​മ രേ​ഖ​ക​ൾ ച​മ​ച്ച് ക​ട​ക്കെ​ണി​യി​ലാ​ക്കി വ​ഞ്ചി​ച്ച പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന ഉ​ട​മ അ​റ​സ്റ്റി​ൽ. മു​ട്ടം എ​ള്ളും​പു​റം അ​രീ​പ്പാ​ക്ക​ൽ സി​ബി തോ​മ​സി​നെ (49) ആ​ണ് കു​ള​മാ​വ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ​ത​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ.​ക​റു​പ്പ സ്വാ​മി​യു​ടെ നി​ർ​ദേശ​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു ന​ട​പ​ടി. ഇ​യാ​ൾ​ക്കെ​തി​രെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും കോ​ട​തി​യി​ലും നി​ര​വ​ധി വ​ഞ്ച​നാ കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി ഹാ​ജ​രാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​ബി തോ​മ​സി​ന് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നും ഹൈ​ക്കോ​ട​തി ഉ​ൾ​പ്പെ​ടെ വി​വി​ധ കോ​ട​തി​ക​ളി​ൽ നി​ന്നും രേ​ഖാ മൂ​ലം ഉ​ത്ത​ര​വ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ പ​ല​പ്രാ​വ​ശ്യം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഇ​യാൾ ഹാ​ജ​രാ​കാ​ൻ ത​യാ​റാ​യി​ല്ല. ഇ​തേ തു​ട​ർ​ന്ന്് ഇ​യാ​ൾ​ക്കെ​തി​രെ അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കെ​ണി​യി​ലാ​ക്കി​യ സ്ത്രീ​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ലും ഇ​യാ​ൾ​ക്കെ​തി​രെ കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

തൊ​ടു​പു​ഴ​യി​ലെ അ​രീ​പ്ലാ​ക്ക​ൽ ഫൈ​നാ​ൻ​സ് എ​ന്ന പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ​യാ​ണ് സി​ബി തോ​മ​സ്. സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളി​ൽ നി​ന്നും ഒ​പ്പി​ട്ട ചെ​ക്കു​ക​ളും മു​ദ്ര​പ്പ​ത്ര​ങ്ങ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ൾ ഈ​ടാ​യി വാ​ങ്ങി​യ ശേ​ഷ​മാ​ണ് ഇ​യാ​ൾ പ​ണം ന​ൽ​കി​യി​രു​ന്ന​ത്. പ​ണം വാ​ങ്ങി​യ​വ​ർ മു​ത​ലും അ​ത്ര ത​ന്നെ പ​ലി​ശ​യും തി​രി​കെ കൊ​ടു​ത്താ​ലും ഈ​ടാ​യി ന​ൽ​കി​യ രേ​ക​ഖ​ൾ തി​രി​ച്ച് ന​ൽ​കാ​തെ വീ​ണ്ടും പ​ണം ആ​വ​ശ്യ​പ്പെ​ടും. ഇ​തി​നെ​തി​രെ പ്ര​തി​ക​രി​ച്ചാ​ൽ ന​ൽ​കി​യ പ​ണ​ത്തി​ന്‍റെ പ​തി​ൻ​മ​ട​ങ്ങ് തു​ക എ​ഴു​തി​ച്ചേ​ർ​ത്ത് രേ​ഖ​ക​ൾ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച് കേ​സാ​ക്കു​ക​യാ​ണ് ഇ​യാ​ളു​ടെ രീ​തി. ഇ​തി​ന് പു​റ​മേ പ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്യും. ഇ​തോ​ടെ മാ​ന​ഹാ​നി ഭ​യ​ന്ന് പ​ല​രും ഇ​യാ​ൾ പ​റ​യു​ന്ന തു​ക ന​ൽ​കി കേ​സി​ൽ നി​ന്നും ത​ല​യൂ​രു​ക​യാ​യി​രു​ന്നു പ​തി​വ്. പ​ണം ന​ൽ​കാ​ൻ ക​ഴി​യാ​ത്ത സ്ത്രീ​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്നും പ​രാ​തി​യു​ണ്ട്.

ഇ​ത്ത​ര​ത്തി​ൽ 2800 ഓ​ളം ആ​ളു​ക​ൾ​ക്ക്് ഈ ​സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് ഈ​ടു വാ​ങ്ങി വാ​യ്പ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. ഈ​ടാ​യി ന​ൽ​കി​യ രേ​ഖ​ക​ൾ തി​രി​കെ ന​ൽ​കാ​ത്ത​ത് ചോ​ദ്യം ചെ​യ്ത​തി​ന്‍റെ പേ​രി​ൽ 1200 ല​ധി​കം പേ​ർ​ക്കെ​തി​രെ സി​ബി തോ​മ​സ് കോ​ട​തി​യി​ൽ വ്യാ​ജ ക​ണ​ക്കു​ക​ൾ എ​ഴു​തി​ച്ചേ​ർ​ത്ത് കേ​സ് ന​ൽ​കി​യി​ട്ടു​ണ്ട്. 2015ൽ ​ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന സി​ബി അ​ടു​ത്തി​ടെ ഇ​ൻ​കം ടാ​ക്സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന് കൊ​ടു​ത്തി​രി​ക്കു​ന്ന രേ​ഖ​ക​ൾ പ്ര​കാ​രം 11 കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​ണ്ടെ​ന്നാ​ണ്. അ​ന​ധി​കൃ​ത സ്വ​ത്തു സ​ന്പാ​ദ​ന​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ഇ​ൻ​കം ടാ​ക്സ് വ​കു​പ്പി​നോ​ട് പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തി​നു പു​റ​മേ പ​ണ​മി​ട​പാ​ട് സ്ഥാ​പ​നം ന​ട​ത്താ​നു​ള്ള ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​എ​സ്ടി വ​കു​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ൽ മൂ​ന്ന് മാ​സം മു​ന്പ് പോ​ലീ​സ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു. കു​ള​മാ​വ് എ​സ്എ​ച്ച്ഒ സു​നി​ൽ തോ​മ​സ്, എ​സ്ഐ മ​നോ​ജ്, എ​എ​സ്ഐ അ​ജി​ത്ത്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ രാ​ജേ​ഷ്, അ​ന്പി​ളി തു​ട​ങ്ങി​യ​വ​ർ ചേ​ർ​ ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Facebook Comments Box

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!