കളിക്കളം കയ്യടക്കി മെറ്റലും ടാർ വീപ്പകളും
1 min read
അൻസാരി പെരിയാർ
വണ്ടിപെരിയാർ: കളിക്കളം കൈയ്യേറി ടാർ വീപ്പകളും മെറ്റൽക്കൂനയും പ്രതിഷേധവുമായി നാട്ടുകാർ. കൊക്കയാർ കനകപുരത്തിന് കുട്ടികളുടെ കളിക്കളം കയ്യടക്കി മെറ്റലും ടാർ വീപ്പകളും ഇറക്കി വെച്ചിരിക്കുന്നത്. കുട്ടികൾ കളിക്കുന്ന ഇടവും, മുതിർന്നവർ പ്രഭാത നടത്തം, വ്യായാമം എന്നിവയ്ക്ക് ഉപയോഗിക്കുന്ന ഭാഗത്താണ് മെറ്റൽ. ടാർവീപ്പകൾ, തുടങ്ങിയ സാധന സാമഗ്രഹികൾ ഇറക്കി വെച്ചിരിക്കുന്നത്.

ദിവസങ്ങൾ കഴിഞ്ഞിട്ടും ഇത് നീക്കാതെ വന്നതോടെ പ്രദേശവാസികൾ പരാതികമായി പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും ഇവ നീക്കം ചെയ്യുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്നും അക്ഷേപമുണ്ട്. ജില്ലാ കളക്ടറുടെ നിർദേശപ്രകാരമാണ് കളിക്കളത്തിൽ സാധന സാമഗ്രഹികൾ ഇറക്കിയതെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.ഇതോടെ നാട്ടുകാർ ജില്ലാ ഭരണകൂടത്തെ സമീപിക്കുകയും ചെയ്തു. എന്നാൽ ഇത്തരത്തിൽ ഉത്തരവ് നൽകിയിട്ടില്ലെന്നാണ് ജില്ലാ ഭരണകൂടത്തിൽ നിന്നും ലഭിച്ച മറുപടി. ദിവസങ്ങൾ കഴിഞ്ഞിട്ടും കളിക്കളത്തിൽ ഇട്ടിരിക്കുന്ന സാധന സാമഗ്രഹികൾ നീക്കം ചെയ്യാൻ വേണ്ട നടപടി അധികൃതർ ഇതുവരെ സ്വീകരിച്ചിട്ടില്ല. സംഭവത്തിൽ പ്രതിഷേധിച്ച് വരും ദിവസങ്ങളിൽ സമരം ആരംഭിക്കാനാണ് നാട്ടുകാരുടെ തീരുമാനം.ഇതിനിടെ കളിക്കളം കൈയ്യേറിയതായി ചൂണ്ടിക്കാട്ടി കായിക മന്ത്രിക്ക് പ്രദേശ വാസികൾ പരാതി നൽകി