23/06/2022

CHANNEL TODAY

ഇടുക്കിയുടെ വാര്‍ത്താ സ്പന്ദനം

ഉപയോഗശൂന്യമായ കിണറ്റില്‍ ചന്ദനത്തടികൾ

1 min read

ഉനൈസ് നെടുങ്കണ്ടം

രാമക്കല്‍മേട്ടില്‍ ഉപയോഗശൂന്യമായ കിണറ്റില്‍ ചന്ദനത്തടികള്‍, സിസിടിവി കേന്ദ്രീകരിച്ച്‌ അന്വേഷണം

രാമക്കല്‍മേട്ടില്‍ ഉപയോഗശൂന്യമായ കിണറ്റില്‍ നിന്നും ചന്ദനതടികള്‍ കണ്ടെത്തി. ഇരുപത് ചെറിയ തടിക്കഷ്ണങ്ങളാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാമക്കല്‍മേടില്‍ സ്വകാര്യ വ്യക്തിയുടെ പറമ്ബില്‍ നിന്ന് ചന്ദന മരങ്ങള്‍ മുറിച്ചുകടത്തിയിരുന്നു. ഈ മരങ്ങളുടെ ഭാഗങ്ങളാണെന്നാണ് കണ്ടെത്തിയതെന്നാണ് സംശയം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.


അതേ സമയം, സ്വകാര്യ വ്യക്തികളുടെ ഏലത്തോട്ടത്തില്‍ നിന്നും ചന്ദന മരങ്ങള്‍ മുറിച്ച സംഭവത്തില്‍ വനംവകുപ്പ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കുമളി റേഞ്ചിലെ കല്ലാര്‍ സെക്ഷനില്‍ നിന്നുള്ള വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. എട്ടു മരങ്ങള്‍ കഴിഞ്ഞ ദിവസം മുറിച്ചതായാണ് പ്രാഥമിക പരിശോധനിയില്‍ കണ്ടെത്തിയിക്കുന്നത്. തടിക്ക് കാതല്‍ ഇല്ലാത്തതിനാല്‍ ഭൂരിഭാഗവും ഉപേക്ഷിച്ചു പോകുകയാണ് ചെയ്തത്. മുമ്ബ് മുറിച്ച മരത്തിന്‍റെ കുറ്റിയും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
പ്രതികള്‍ രാമക്കല്‍മേട് മേഖലയിലുള്ളവര്‍ തന്നെയാണെന്നാണ് വനംവകുപ്പിന്‍റെ പ്രാഥമിക നിഗമനം. ഇവരെ കണ്ടെത്താന്‍ തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പല്ലാട്ട് രാഹുല്‍, സഹോദരി രാഖി എന്നിവരുടെ കൃഷിയിടത്തില്‍ നിന്നാണ് ചന്ദന മരങ്ങള്‍ മുറിച്ചത്. സംഭവത്തില്‍ നെടുങ്കണ്ടം പോലീസും അന്വേഷണം നടത്തുന്നുണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!