21/06/2022

CHANNEL TODAY

ഇടുക്കിയുടെ വാര്‍ത്താ സ്പന്ദനം

കുത്തകപ്പാട്ട ഭൂമിയിൽനിന്ന്‌ മരംമുറിച്ച കേസിൽ എസ്‌റ്റേറ്റ് ഉടമ അറസ്റ്റിൽ

1 min read

ഏലക്കൃഷി നടത്തുന്നതിനായി കുത്തകപ്പാട്ട ഭൂമിയിൽനിന്നു മരങ്ങൾ വെട്ടിയ സംഭവത്തിൽ എസ്‌റ്റേറ്റ് ഉടമകളിൽ ഒരാൾ അറസ്റ്റിൽ.ഇതോടെ ഈ കേസിൽ മൂന്നു പേർ അറസ്റ്റിലായി. കോതമംഗലം കോഴിപ്പിള്ളി നിരവത്ത് മാത്യു വർക്കി (62) ആണ് ഞായറാഴ്ച അറസ്റ്റിലായത്. കോതമംഗലത്തുനിന്നാണ് ഇയാൾ വനപാലകരുടെ പിടിയിലായത്.

അടിമാലി നെല്ലിത്താനം എസ്റ്റേറ്റിലെ മരങ്ങളാണ് അടുത്തിടെ ഏലക്കൃഷിക്കായി വെട്ടിയത്. വനം വകുപ്പിന്റെ കണക്കുപ്രകാരം 50-ന് മുകളിൽ വലിയ മരങ്ങൾ ഇവിടെനിന്നു വെട്ടിനീക്കിയിട്ടുണ്ട്. 30 സെൻറീമീറ്ററിന് മുകളിൽ വണ്ണമുള്ള 350 ചെറു മരങ്ങളും വെട്ടിമാറ്റിയതായി വനം വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. എസ്റ്റേറ്റിലെ തൊഴിലാളി മരങ്ങാട്ടുപിള്ളിയിൽ ജോയി സേവ്യർ (51), സൂപ്പർ വൈസർ ദേവികുളം സ്വദേശി വിനോയി (48) എന്നിവർ നേരത്തേ പിടിയിലായിരുന്നു. ഈ മേഖലയിലെ ഭൂമിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി വനപാലകരും ഭൂ ഉടമകളും തമ്മിൽ നാളുകളായി അഭിപ്രായ വ്യത്യാസം ഉണ്ട്. തങ്ങളുടെ കൃഷിഭൂമിയിലെ പാഴ്മരങ്ങളാണ് വെട്ടിയതെന്ന് എസ്സ്റ്റേറ്റ് ഉടമകൾ പറയുന്നു. സി.എച്ച്.ആർ. മേഖലയിലെ ഭൂമിയിലെ മരങ്ങളുടെ ഉടമസ്ഥാവകാശം വനം വകുപ്പിനാണ്. ഇതാണ് വനം വകുപ്പ് നടപടിയിലേക്ക് നീങ്ങുവാൻ കാരണം.

കോടതിയിൽ ഹാജരാക്കിയ മാത്യുവിനെ റിമാൻഡ് ചെയ്തു. ഇയാൾ മുൻകൂർ ജാമ്യത്തിന് നൽകിയ അപേക്ഷ തൊടുപുഴ കോടതി തള്ളിയിരുന്നു. ഇനി എസ്റ്റേറ്റിന്റെ നാല് ഉടമകൾ കൂടി പിടിയിലാകാനുണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!