21/06/2022

CHANNEL TODAY

ഇടുക്കിയുടെ വാര്‍ത്താ സ്പന്ദനം

ഇടുക്കിയിൽ കുടുംബത്തിന് നേരെ കുരുമുളക് സ്പ്രേ ആക്രമണം; അഞ്ചുപേർക്ക് പരിക്ക്.

1 min read

ഇടുക്കി അടിമാലിയിൽ കുടുംബത്തിനു നേരെ കുരുമുളക് സ്പ്രേ ആക്രമണം. ആറു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് അടക്കം അഞ്ച് പേർക്ക് സാരമായി പരുക്കേറ്റു.

ഇരുമ്പുപാലം പഴമ്പിള്ളിച്ചാൽ സ്വദേശികളായ ഏലിക്കുട്ടി, ഷാരോൺ, ഷാമോൻ ,വിജീഷ് , ഷാജി എന്നിവർക്കാണ് പരിക്കേറ്റത്.

നേര്യമംഗലം വനത്തിലെ മൂന്നാം മൈലിൽ വച്ചാണ് ആക്രമണമുണ്ടായത്. മുഖത്തിനും കണ്ണിനും പൊള്ളലേറ്റവരെ അടിമാലിയിലെ വിവിധ ആശുപത്രികളിലേക്ക് എത്തിക്കുന്നു.

അടിമാലി പോലീസ് സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!