പെൻസ്റ്റോക്ക് പൈപ്പ് സ്ഥാപിച്ചു
1 min read
വെള്ളത്തൂവലിലെ ചെങ്കുളം പവർഹൗസിലേക്ക് ചെങ്കുളം ഡാമിൽനിന്ന് വെള്ളം എത്തിക്കുന്ന പെൻസ്റ്റോക്ക് പൈപ്പിൽ ഒരെണ്ണം മാറ്റി പുതിയത് സ്ഥാപിച്ചു. 950 മീറ്റർ നീളവും ഒന്നരമീറ്റർ വ്യാസവുമുള്ള ഹൈ പ്രഷർ പെൻസ്റ്റോക്ക് പൈപ്പാണ് സ്ഥാപിച്ചത്.
പൈപ്പുകൾ മാറ്റി സ്ഥാപിച്ചാലും വെൽഡിങ് ജോലികൾ പൂർത്തിയായാൽ മാത്രമേ ചെങ്കുളം ഡാമിൽനിന്നുള്ള വെള്ളം പവർഹൗസിൽ എത്തിക്കാൻ സാധിക്കൂ.
1954-ലാണ് ചെങ്കുളം പവർഹൗസിന്റെ മുകൾഭാഗത്ത് സർജ് പ്രവർത്തനം ആരംഭിക്കുന്നത്. പന്ത്രണ്ടുവർഷമായി പെൻസ്റ്റോക്ക് പൈപ്പുകളിൽ ചോർച്ച ഉണ്ടായിരുന്നു. ചെങ്കുളം പവർഹൗസിൽ 48 മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിക്കുന്നത്. ഇതിന്റെ ഭാഗമായ രണ്ടരമീറ്റർ വ്യാസമുള്ളതും 950 മീറ്റർ നീളമുള്ളതുമായ ലോ പ്രഷർ പെൻസ്റ്റോക്ക് പൈപ്പും മാറ്റി സ്ഥാപിക്കേണ്ടതാണ്.ഹൈ പ്രഷർ പെപ്പിന്റെ പണികൾ പൂർത്തിയായശേഷം മാത്രമേ ലോപ്രഷർ പെൻസ്റ്റോക്ക് പൈപ്പുകൾ മാറ്റിസ്ഥാപിക്കുകയുള്ളൂ. കോഴിക്കോട് കെ.എസ്.കെ. കമ്പനിയുടെ നേതൃത്വത്തിലാണ് പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നത്