അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പരസ്യമായി മദ്യപിച്ചെന്ന്
1 min read
അടിമാലി ബ്ലോക്ക് പഞ്ചായത്ത് മുഖേന നടപ്പാക്കുന്ന പി എം കെ എസ് വൈ പദ്ധതിയുടെ ഡി പി ആർ പ്രകാശനവും പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ വിതരണവും പരാജയപ്പെടുത്തുവാൻ ശ്രമിച്ചതായി കോയ അമ്പാട്ട് ആരോപിച്ചു.

പദ്ധതിയുടെ വിജയം കണ്ടപ്പോൾ പിതൃത്വം ഏറ്റെടുത്തു മുൻപന്തിയിൽ നിന്നവരുടെ നടപടി അപഹാസ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഉദ്ഘാടന പരിപാടിയുടെ സമയം മാറ്റി പറഞ്ഞും, ഭദ്രദീപം കൊളുത്തേണ്ട നിലവിളക്ക് സമയത്ത് എത്തിക്കാതിരിക്കുകയും ചെയ്ത അംഗങ്ങൾ പരിപാടിയുടെ വിജയം കണ്ടപ്പോൾ പിതൃത്വം ഏറ്റെടുക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഉദ്ഘാടനവേദിയിൽ അർഹതയില്ലാത്തവർ സ്ഥാനങ്ങൾ കൈയടക്കിയതോടെ പ്രതിപക്ഷ അംഗങ്ങൾ വേദിയിൽ നിന്നും ഇറങ്ങിപ്പോവുകയും ചെയ്തു.കൂടാതെ ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ വാഹനത്തിൽ പ്രസിഡണ്ട് പരസ്യമായി മദ്യപിച്ചതിനെ തുടർന്ന് വനിതാ അംഗങ്ങളും പ്രസിഡണ്ടും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു.എന്നാൽ ഈ ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നാണ് ഭരണ സമിതി അറിയിച്ചത്.ഇത്തരത്തിൽ അപമാനകരമായ പ്രവർത്തിക്കുന്ന ഭരണസമിതിയും , പ്രസിഡണ്ടും തൽസ്ഥാനം രാജിവെക്കണമെന്ന് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കോയ അമ്പാട്ട്, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സനല രാജേന്ദ്രൻ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മിനി ലാലു, മേരി ജോർജ് , അഖില ജെഎന്നിവർ ആവശ്യപ്പെട്ടു. കൂടാതെ അടിയന്തര കമ്മറ്റി വിളിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷ അംഗങ്ങൾ കത്തു നൽകുകയും ചെയ്തിട്ടുണ്ട്
Facebook Comments Box