20/06/2022

CHANNEL TODAY

ഇടുക്കിയുടെ വാര്‍ത്താ സ്പന്ദനം

വ​ന്യ​മൃ​ഗ​ങ്ങ​ൾ കാ​ടി​റ​ങ്ങു​ന്നു; ​ച​ങ്കു പി​ള​ർ​ന്ന് മലയോര ക​ർ​ഷ​ക​ർ

1 min read

കാലാവസ്ഥാ വ്യതിയാനം മൂലം കാടിറങ്ങുന്ന വന്യ മൃഗങ്ങളുടെ എണ്ണം കൂടുന്നു. കാട്ടാനയും കാട്ടുപോത്തും കുരങ്ങും കാട്ടുപന്നിയും ഉൾപ്പെടെയുള്ള വന്യ മൃഗങ്ങൾ വനാതിർത്തികളിൽ താമസിക്കുന്നവർക്ക് വൻ ഭീഷണിയുയർത്തുകയാണ്.

വേ​ന​ൽ ക​ന​ത്ത​തോ​ടെ കു​ടി​വെ​ള്ള​വും തീ​റ്റ​യും തേ​ടി​യാ​ണ് വ​ന്യ​മൃ​ഗ​ങ്ങ​ൾ അ​തി​ർ​ത്തി ക​ട​ന്ന് ജ​ന​വാ​സകേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം വ​ണ്ണ​പ്പു​റ​ത്തി​നു സ​മീ​പം കാ​ടി​റ​ങ്ങി​യ കാ​ട്ടു​പോ​ത്ത് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കി​ണ​റ്റി​ൽ വീ​ണി​രു​ന്നു. ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് ഇ​തി​നെ ര​ക്ഷ​പെ​ടു​ത്തി കാ​ട്ടി​ലേ​ക്ക് തി​രി​കെ അ​യ​ച്ച​ത്. പൂ​മാ​ല​യ്ക്ക് സ​മീ​പം കാ​ട്ടു​പ​ന്നി കി​ണ​റ്റി​ൽ വീ​ണ​തും അ​ടു​ത്ത നാ​ളി​ലാ​ണ് . ഇ​തി​നെ വെ​ടി​വ​ച്ചുകൊ​ന്ന് പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ദേ​വി​കു​ളം, ഉ​ടു​ന്പ​ഞ്ചോ​ല താ​ലൂ​ക്കു​ക​ളി​ൽ കാ​ട്ടാ​ന​ക​ൾ മ​നു​ഷ്യജീ​വ​നു വ​ൻ ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്. മു​ള്ള​രി​ങ്ങാ​ടും കാ​ട്ടാ​ന​ക​ളു​ടെ ഭീ​ഷ​ണി​യു​ണ്ട്. കാ​ട്ടു​പ​ന്നി​യു​ടെ ശ​ല്യ​മാ​ണ് ക​ർ​ഷ​ക​രു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്ന​ത്. മ​ര​ച്ചീ​നി, ചേ​ന, ചേ​ന്പ്, കാ​ച്ചി​ൽ, മ​ധു​ര​ക്കി​ഴ​ങ്ങ് തു​ട​ങ്ങി​യ കി​ഴ​ങ്ങു​വ​ർ​ഗ വി​ള​ക​ൾ​ക്ക് കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണം വ​ലി​യ ഭീ​ഷ​ണി​യാ​ണ്.

കൃ​ഷി​യി​ട​ത്തി​ൽ ഇ​റ​ങ്ങി വി​ള​നാ​ശ​മു​ണ്ടാ​ക്കു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ല്ലാ​ൻ ഉ​പാ​ധി​ക​ളോ​ടെ അ​നു​മ​തി​യു​ണ്ടെ​ങ്കി​ലും ഈ ​ഉ​ത്ത​ര​വ് ക​ർ​ഷ​ക​ർ​ക്ക് കാ​ര്യ​മാ​യി പ്ര​യോ​ജ​നം ചെ​യ്തി​ട്ടി​ല്ല. അ​തി​നാ​ൽ കാ​ട്ടു​പ​ന്നി​ക​ളു​ടെ വി​ഹാ​ര കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് കൃ​ഷി​യി​ട​ങ്ങ​ൾ.

കാ​ട്ടു​മൃ​ഗ​ങ്ങ​ൾ നാ​ട്ടി​ലി​റ​ങ്ങി കൃ​ഷി​ഭൂ​മി​യി​ൽ നാ​ശ​ന​ഷ്ടം വ​രു​ത്താ​തി​രി​ക്കാ​നും ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​കാ​തി​രി​ക്കാ​നും വേ​ണ്ട മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​ന്നു​ണ്ടെ​ന്ന് വ​നം വ​കു​പ്പ് വ്യ​ക്ത​മാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​യു​ടെ ആ​ക്ര​മ​ണ​ങ്ങ​ൾ കൂ​ടു​ത​ൽ വ്യാ​പി​ക്കു​ന്ന​ത്.

കാ​ട്ടാ​ന​ക​ളെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള കി​ട​ങ്ങ്, സൗ​രോ​ർ​ജ​വേ​ലി, ക​യ്യാ​ല, ജൈ​വ വേ​ലി എ​ന്നി​വ​യെ​ല്ലാം വ​നം വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​വ​യ്ക്കൊ​ന്നും ഇ​വ​യു​ടെ ആ​ക്ര​മ​ണ​ത്തെ ഫ​ല​പ്ര​ദ​മാ​യി ചെ​റു​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. ഇ​തെ​ല്ലാം മ​റി ക​ട​ന്നാ​ണ് ഇ​വ അ​നാ​യാ​സം നാ​ട്ടി​ലേ​ക്കി​റ​ങ്ങു​ന്ന​ത്.

Facebook Comments Box

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!