25/06/2022

CHANNEL TODAY

ഇടുക്കിയുടെ വാര്‍ത്താ സ്പന്ദനം

അവകാശങ്ങളുടെ ആരവങ്ങളോ, മേയ് ദിനാചരണങ്ങളോ ഇല്ലാതെ ഒരു ലോക തൊഴിലാളിദിനംകൂടി

1 min read

രണ്ടു പതിറ്റാണ്ടിലേറെയായി പൂട്ടിക്കിടക്കുന്ന പീരുമേട് താലൂക്കിലെ നാലു വൻകിട എസ്റ്റേറ്റുകളിൽ അവകാശങ്ങളുടെ ആരവങ്ങളോ, മേയ് ദിനാചരണങ്ങളോ ഇല്ലാതെ ഒരു ലോക തൊഴിലാളിദിനംകൂടി കടന്നുപോയി.. വർഷങ്ങളായി അനുഭവിക്കുന്ന ദുരിതങ്ങളുടെ രാപ്പകൽപോലെ ഒരു സാധാരണ ദിനം മാത്രമായിരുന്നു പീരുമേട് താലൂക്കിലെ നാലു തോട്ടങ്ങളിലെ തൊഴിലാളികൾക്ക് മേയ്ദിനം. 2000 ഡിസംബർ 13-ന് പീരുമേട് ടീ കമ്പനി രണ്ട് എസ്റ്റേറ്റും, രണ്ടു ഫാക്ടറിയും മറ്റ് അനുബന്ധ സ്ഥാപനങ്ങളും ഉടമ ഉപേക്ഷിച്ചത്.

ഉടമ തോട്ടം ഉപേക്ഷിക്കുന്ന സംസ്ഥാനത്തെ ആദ്യ സംഭവമായിരുന്നു ഇത്. ഇതോടെ താലൂക്കിലെ 15 തോട്ടങ്ങൾകൂടി പൂട്ടി. ഇതിൽ എം.എം.ജെ. പ്ലാന്റേഷന്റെ ബോണാമി, കോട്ടമല തോട്ടങ്ങൾ ഒഴിച്ചുള്ളവ പല ഘട്ടങ്ങളിലായി തുറന്നു. തോട്ടം തുറക്കാൻ നൂറിലധികം തവണ മന്ത്രിതലത്തിലും, ഉന്നത ഉദ്യോഗസ്ഥരുടെ മധ്യസ്ഥതയിലും ചർച്ച നടന്നെങ്കിലും ഒന്നും ഫലപ്രദമായില്ല.

കുടിവെള്ളം, ചികിത്സ, മക്കളുടെ ഉന്നത വിദ്യാഭ്യാസം തുടങ്ങിയ ചില കാര്യങ്ങളിൽ സർക്കാർ സഹായം ഉണ്ടായി. എന്നാൽ പാർപ്പിടം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങളിൽ ഒരു തീരുമാനവും ഉണ്ടായില്ല.

Facebook Comments Box

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!