റോഡരികിൽ നിൽക്കുന്ന മരങ്ങളുടെ ചുവട് ഉണക്കുന്നു
1 min read
റോഡരികിൽ നിൽക്കുന്ന മരങ്ങൾ ഉണക്കുന്നതിനുവേണ്ടി ചുവടുഭാഗത്തെ തൊലി കളയുന്നത് അപകടകാരണമാകുന്നു. കഴിഞ്ഞദിവസം കുഞ്ചിത്തണ്ണി ടൗണിൽ പാർക്കുചെയ്തിരുന്ന കാറിനുമുകളിലേക്ക് പൊട്ടാമമരം ചുവടെ ഒടിഞ്ഞുവീണിരുന്നു. ഈ മരത്തിന്റെ ചുവടുഭാഗത്ത് ഉണക്കുന്നതിനായി തൊലി കളഞ്ഞിരുന്നു.തൊലികളഞ്ഞ ഭാഗത്തുെവച്ച് മരം ഒടിഞ്ഞുവീണാണ് കാർ തകർന്നത്. ഈ മരത്തിന് സമീപഭാഗത്തായി റോഡരികിൽ നിരവധി മരങ്ങളുടെ ചുവടുഭാഗത്തെ തൊലി കളഞ്ഞുനിർത്തിയിട്ടുണ്ട്. ഇത് വലിയ അപകടങ്ങൾക്ക് കാരണമാകും. റോഡിലൂടെ നടന്നുപോകുന്ന ആളുകളുടെ ദേഹത്തും വാഹനങ്ങളുടെ മുകളിലും ഇത് ഒടിഞ്ഞുവീഴാൻ സാധ്യതയുണ്ട്. മാത്രവുമല്ല, ഇങ്ങനെ ഉണക്കുന്ന മരങ്ങൾവീണ് വൈദ്യുതികമ്പികൾ പൊട്ടുകയും വൈദ്യുതിത്തൂണുകൾ ഒടിയുകയും ചെയ്യാറുണ്ട്. വൈദ്യുതി ബോർഡിന് ഇത് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാക്കുന്നത്.