തൊഴിലാളികൾക്ക് സൗജന്യ ആരോഗ്യപരിശോധന
1 min read
തൊഴിലാളിദിനത്തിൽ തൊഴിലാളികൾക്ക് സൗജന്യ ആരോഗ്യ പരിശോധന നടത്തി കട്ടപ്പന സഹകരണ ആശുപത്രി. നഗരസഭാധ്യക്ഷ ബീന ജോബി ആരോഗ്യ പരിശോധന ഉദ്ഘാടനംചെയ്തു. തൊഴിലാളികളെ ആദരിക്കുകയും അവരെ കരുതുകയും ചെയ്ത സഹകരണ ആശുപത്രിയുടെ പ്രവർത്തനം അഭിനന്ദനാർഹമാണെന്ന് നഗരസഭാധ്യക്ഷ പറഞ്ഞു.പ്രസിഡന്റ് കെ.ആർ.സോദരൻ അധ്യക്ഷത വഹിച്ചു. ഓട്ടോ, ടിമ്പർ, ചുമട്ട്, നിർമാണ, തൊഴിലുറപ്പു തൊഴിലാളികൾക്കാണ് പരിശോധന നടത്തിയത്. പരിശോധനയ്ക്കൊപ്പം മരുന്നുകളും നൽകി.
ഡയറക്ടർ കെ.പി.സുമോദ് മെഡിക്കൽ സൂപ്രണ്ട് ഡോ. ജോസൻ വറുഗീസ് അഡ്മിനിസ്ട്രേറ്റർ സജി തടത്തിൽ എന്നിവർ സംസാരിച്ചു.
Facebook Comments Box