21/06/2022

CHANNEL TODAY

ഇടുക്കിയുടെ വാര്‍ത്താ സ്പന്ദനം

മറയൂരിലെ കരിമ്പുകർഷകർ ആശങ്കയിൽ.

1 min read

 കേന്ദ്രസർക്കാർ ശർക്കരയ്ക്കും ജി.എസ്.ടി. ചുമത്താൻ തീരുമാനിച്ചതോടുകൂടി മറയൂരിലെ കരിമ്പുകർഷകർ ആശങ്കയിൽ.

ഗുണമേന്മയേറെയുണ്ടായിട്ടും കേന്ദ്രസർക്കാരിന്റെ ഭൗമസൂചികപദവി ലഭിച്ചിട്ടും ന്യായവിലയും നല്ല വിപണിയും കണ്ടെത്താൻ കഴിയാതെ ദുരിതമനുഭവിക്കുന്ന കർഷകന് പുതിയ നിർദേശം ഇരുട്ടടിയായി. ശർക്കരയ്ക്ക് അഞ്ചുശതമാനം നികുതി ചുമത്താനാണ് ജി.എസ്.ടി. കൗൺസിൽ നിർദേശിച്ചിരിക്കുന്നത്. നികുതി ചുമത്തുമ്പോൾ അതിന്റെ ഭാരം എത്തുക കർഷകനിലായിരിക്കും.

നികുതി കുറച്ച് ബാക്കിവിലമാത്രമേ കർഷകന് ലഭിക്കുകയുള്ളൂ. മുൻപ് കേരളത്തിൽ ശർക്കരയ്ക്ക് സംസ്ഥാനസർക്കാർ അഞ്ചുശതമാനം ഈടാക്കിയിരുന്നു. എന്നാൽ, ഇത് പിന്നീട് പിൻവലിച്ചു. ഇപ്പോൾ വീണ്ടും നികുതിനിർദേശമായി എത്തുന്നത് കരിമ്പുകർഷകരെ തളർത്താനും കൃഷി കുറയ്ക്കാനും സാഹചര്യമൊരുക്കുമെന്ന് കർഷകർ പറയുന്നു.

Facebook Comments Box

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!