22/06/2022

CHANNEL TODAY

ഇടുക്കിയുടെ വാര്‍ത്താ സ്പന്ദനം

തൊമ്മൻകുത്ത് കാത്തിരിക്കുന്നു: ആനവണ്ടി എത്തുമോ

1 min read

തൊമ്മൻകുത്ത് അടക്കം നയനമനോഹരങ്ങളായ ആറ് വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കെ.എസ്.ആർ.ടി.സിയുടെ ടൂറിസം ഡെസ്റ്റിനേഷൻ ബസുകൾ സർവീസ് തുടങ്ങണമെന്ന് വണ്ണപ്പുറം പഞ്ചായത്തിലെ ജനപ്രതിനിധികളും നാട്ടുകാരും ആവശ്യപ്പെട്ടു. അടുത്തടുത്തുള്ള ആറു വിനോദസഞ്ചാര കേന്ദ്രങ്ങൾ ഒരുദിവസം സന്ദർശിക്കാൻ കഴിയുമെന്ന സാധ്യതയാണ് ഇവിടെയുള്ളത്.തൊമ്മൻകുത്തും ആനചാടി കുത്തുംകണ്ട് ആലപ്പുഴ-മധുര സംസ്ഥാന പാതയിൽക്കൂടി കാറ്റാടിക്കടവിലെത്താം. ഇവിടുത്തെകാഴ്ചകൾ കണ്ടതിനുശേഷം ബ്ലാത്തിക്കവലയിലെത്തി നാക്കയം കാണാം. പിന്നീട് മീനുളിയാൻ പാറയിലെ കാഴ്ചകൾകാണാൻ പോകാം. കാഴ്ചകൾക്കവസാനം കോട്ടപ്പാറയിലെത്തി സൂര്യസ്തമനം കണ്ടുമടങ്ങും വിധം ബസുകൾ ക്രമീകരിക്കണമെന്നാണ് ആവശ്യം. സാധ്യതാ റിപ്പോർട്ട്‌ തയ്യാറാക്കേണ്ടത് കെ.എസ്.ആർ.ടി.സി.യാണ്.

Facebook Comments Box

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!