മേയ്ദിന റാലി സംഘടിപ്പിച്ചു
1 min read
നെടുങ്കണ്ടം : സംഘടനാശക്തി തെളിയിച്ച് തയ്യൽ തൊഴിലാളികളുടെ മേയ് ദിന റാലിയും പൊതുസമ്മേളനവും. എ.കെ.ടി.എ. ജില്ലാ കമ്മിറ്റി കൂട്ടാറിൽ സംഘടിപ്പിച്ച മേയ്ദിന റാലിയിലും പൊതുസമ്മേളനത്തിലും നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.
വാദ്യമേളങ്ങളുടെ അകമ്പടിയോടെ ടൗൺ ചുറ്റിയുള്ള മേയ്ദിന റാലി തൊഴിലാളികളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. റാലിക്ക് ശേഷം നടന്ന പൊതുസമ്മേളനം എ.കെ.ടി.എ. സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് ടി.കെ. സുനിൽ അധ്യക്ഷനായി.
യോഗത്തിൽ ജില്ല ജോ.സെക്രട്ടറി ഒ.ആർ. ശശിധരൻ, എ.വി. അന്നമ്മ, കെ.വി. രാജു, ബി. മനോഹരൻ, മേഴ്സി സെബാസ്റ്റ്യൻ, വി.ജെ. ജോർജ്, സാലി ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു.
Facebook Comments Box