മാലിന്യവഴിയേയുള്ള യാത്രയ്ക്ക് പരിഹാരം വേണം
1 min read
പുളിയൻമല-കമ്പംമെട്ട് സംസ്ഥാന പാതയിലെ മാലിന്യം തള്ളൽ പ്രദേശവാസികൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ടാകുന്നു. പാതയോരത്ത് മാലിന്യം തള്ളുന്നത് അറിഞ്ഞിട്ടും നടപടിയെടുക്കാതെ അധികൃതർ.
പുളിയൻമലയ്ക്കും അന്യാർതൊളുവിനും ഇടയിൽ പാതയുടെ ഇരുവശത്തും ഒരു കിലോമീറ്റർ ദൂരത്തിൽ മാലിന്യങ്ങൾ ചാക്കിൽകെട്ടി തള്ളിയനിലയിലാണ് വലിച്ചെറിഞ്ഞിരിക്കുന്നത്. ഇതിനുമുൻപ് റോഡരികിലെ വള്ളിപ്പടർപ്പുകൾക്കിടയിലേക്ക് മാലിന്യം തള്ളുന്നത് പതിവായിരുന്നെങ്കിലും അധികമാരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.
എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഈ മാലിന്യം യാത്ര ദുഷ്കരമാകുംവിധം റോഡിനിരുവശത്തും എടുത്തുവെച്ചനിലയിൽ പ്രത്യക്ഷപ്പെട്ടത്.
Facebook Comments Box