25/06/2022

CHANNEL TODAY

ഇടുക്കിയുടെ വാര്‍ത്താ സ്പന്ദനം

റോഡുനിർമാണം തുടങ്ങി

1 min read

പീരുമേട് താലൂക്കിലെ വിവിധ റോഡുകളുടെ പുനരുദ്ധാരണങ്ങൾക്കൊപ്പം വണ്ടിപ്പെരിയാർ മ്ലാമല-മൂങ്കലാർ രണ്ടാം ഡിവിഷൻ റോഡിന്റെ നിർമാണം ആരംഭിച്ചു.

വാർഡ് മെമ്പർ ശിവൻകുട്ടി റോഡിന്റെ നിർമാണോദ്ഘാടനം നടത്തി. നാട്ടുകാരുടെ നിരന്തരമായ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് റോഡ് നിർമാണം ആരംഭിച്ചത്‌. കുമളിയിൽനിന്നും പീരുമേട്ടിലേക്കും ഏലപ്പാറ വണ്ടിപ്പെരിയാർ തേങ്ങാക്കൽ യാത്രയ്ക്കും

എളുപ്പ സഞ്ചാരമാർഗമായ മ്ലാമല-മൂങ്കലാർ രണ്ടാം ഡിവിഷൻ വെള്ളാരംകുന്ന് റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ വലിയൊരു ഗതാഗത പ്രശ്‌നത്തിനാണ് പരിഹാരമാകുന്നത്.

Facebook Comments Box

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!