21/06/2022

CHANNEL TODAY

ഇടുക്കിയുടെ വാര്‍ത്താ സ്പന്ദനം

25 വർഷം പഴക്കമുള്ള ചന്ദനമരം മുറിച്ചുകടത്തി

1 min read

ചെറുതോണി : പ്രകാശിന് സമീപം കരിക്കിൻമേട് എസ്.എൻ.ഡി.പി. ശാഖായോഗം ഓഫീസിനു മുമ്പിൽ നിന്നിരുന്ന 20 ഇഞ്ച് വലുപ്പമുള്ള ചന്ദനമരം മുറിച്ചു കടത്തി. 25 വർഷം പ്രായമുള്ള ചന്ദനമരമാണ് മോഷ്ടാക്കൾ മുറിച്ചു കടത്തിയത്.

ശാഖായോഗം ഓഫീസിലെത്തിയ ശാഖാ സെക്രട്ടറിയാണ് ചന്ദനമരം മുറിച്ചു കടത്തിയ വിവരം ആദ്യം അറിയുന്നത്. തുടർന്ന് ഭരണസമിതി അംഗങ്ങളെയും വിവരമറിയിച്ചു.

ഇതിനുശേഷമാണ് തങ്കമണി പോലീസിൽ ഫോൺ വിളിച്ച് വിവരം അറിയിക്കുന്നത്. ഇതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് കാര്യമായ അന്വേഷണം നടത്തുന്നതിനോ വനംവകുപ്പിനെ വിവരം അറിയിക്കുന്നതിനോ തയ്യാറായില്ല.

Facebook Comments Box

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!