‘നെഞ്ചത്ത് കൂടി ട്രെയിൻ ഓടിക്കും’; വീണ്ടും കൊലവിളി പ്രസംഗവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി
1 min read
ഇടുക്കി: കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എംപിക്കെതിരെ വീണ്ടും കൊലവിളി പ്രസംഗവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗീസ്. സിൽവർ ലൈനിനെ എതിർത്താൽ കെ സുധാകരൻറെ നെഞ്ചത്ത് കൂടി ട്രെയിൻ ഓടിച്ച് പദ്ധതി നടപ്പിലാക്കുമെന്നായിരുന്നു വർഗീസിൻറെ വിവാദ പരാമർശം.
ഡീൻ കുര്യാക്കോസ് എംപിക്ക് എതിരെയും സി.വി വർഗീസ് ആക്ഷേപ പരാമർശം നടത്തി. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡീൻ കുര്യാക്കോസിനെ ഉടുത്ത മുണ്ടില്ലാതെ ഇടുക്കിയിൽ നിന്ന് തിരിച്ചയക്കും. പാർട്ടിയെ സംരക്ഷയിക്കാൻ കവല ചട്ടമ്പിയുടെ വേഷമാണ് ചേരുന്നതെങ്കിൽ അത് അണിയാൻ മടിയില്ലെന്നും സി.വി വർഗീസ് നെടുങ്കണ്ടത്ത് പറഞ്ഞു.
Facebook Comments Box