അഖില ഭാരതീയ പൂര്‍വ്വ സൈനിക് സേവാ പരിഷത്ത് മദ്ധ്യ മേഖലാ പഠന ശിബിരം
1 min read
സ്വന്തം ലേഖകൻ
തൊടുപുഴ:അഖില ഭാരതീയ പൂര്‍വ്വ സൈനിക് സേവാ പരിഷത്ത് ഏകദിന പഠന ശിബിരം സരസ്വതി വിദ്യാഭവന് സെന്‍ട്രല്‍ സ്കൂളില്‍ നടന്നു. കോട്ടയം എറണാകുളം ഇടുക്കി എന്നീ ജില്ലകളിലെ പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ശിബിരം രാഷ്ട്രിയ സ്വയം സേവക് സംഘത്തിന്റെ ക്ഷേത്രിയ സഹ സമ്പര്‍ക്കപ്രമുഖ് പി.എന്‍. ഹരികൃഷ്ണന് ഉദ്ഘാടനം ചെയ്തു.പരിഷത്ത് ഇടുക്കി ജില്ലാ പ്രസിഡന്റ് ഗ്രൂപ്പ് ക്യാപ്റ്റന്‍ (റിട്ട) ഹരി.സി.ശേഖര്‍ അധ്യക്ഷനായി.
ശിബിരത്തില്‍ സംസ്ഥാന പ്രസിഡന്റ് മേജര്‍ ജനറല്‍ ഡോ.പി.വിവേകാനന്ദന് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.സഞ്ജയന്, സെക്രട്ടറി സോമശേഖരന്‍.സി.ജി, എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് എന്‍.വിമല്‍കുമാര്‍, ഇടുക്കി ജില്ലാ സെക്രട്ടറി എ.ജി കൃഷ്ണകുമാര്‍, സംസ്ഥാന സംഘടനാ സെക്രട്ടറി കെ. സേതുമാധവന് എന്നിവര്‍ പ്രസംഗിച്ചു. സംഘടന സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും നടത്തിയ ഉപന്യാസ മത്സരത്തിലെ വിജയികളെ ശിബിരത്തില്‍ ആദരിച്ചു.