വർഗീയ വിദ്വേഷ പ്രചാരണത്തിനെതിരെ സിറ്റിസൺസ് ഫോർ ഡെമോക്രസി
1 min read
പ്രിയ സുഹൃത്തുക്കളേ ,
വർഗീയ വിദ്വേഷ പ്രചാരണത്തിനെതിരെ സിറ്റിസൺസ് ഫോർ ഡെമോക്രസി ഒരു നിയമ പോരാട്ടം ആരംഭിച്ചിരിക്കുകയാണ് ..
സമാനതകളില്ലാത്ത ഇസ്ലാമോഫോബിയ പടർത്തി വിടുന്ന ‘കാസ’ ( ക്രിസ്ത്യൻ അസോസിയേഷൻ ആന്റ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ )
എന്ന ഫേസ് ബുക്ക് പേജിനും പ്രസ്തുത സംഘടനയ്ക്കുമെതിരെ സിറ്റിസൺസ് ഫോർ ഡെമോക്രസി ഇന്ന് തിരുവനന്തപുരം കരമന പോലീസ് സ്റ്റേഷനിൽ പരാതി നൽകി ….
കേവലമൊരു പരാതി കൊടുത്ത് മടങ്ങാനല്ല ഞങ്ങളുടെ തീരുമാനം …പോലീസിന്റെ ഭാഗത്ത് നിന്ന് നീതി ലഭ്യമായില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് തീരുമാനം …
ഒരു ഫേസ് ബുക്ക് പേജുണ്ടാക്കി അത് വഴി നുണയും വർഗീയ പ്രചാരണവും നടത്തി സാമൂഹിക ധ്രുവീകരണവും അതിലൂടെ വർഗീയ കലാപവും ലക്ഷ്യം വയ്ക്കുന്ന ഒരു സംഘടിത ഗ്രൂപ്പ് മതേതര സമൂഹത്തിൽ സൃഷ്ടിക്കുന്ന അപകടം ബോധ്യപ്പെട്ടത് കൊണ്ടാണ് സിറ്റിസൺസ് ഫോർ ഡെമോക്രസി കാസയ്ക്കെതിരെ ഇത്തരത്തിലൊരു നിയമപോരാട്ടത്തിന് തയ്യാറായത് …
സിറ്റിസൺസ് ഫോർ ഡെമോക്രസിയുടെ ഓരോ ജനാധിപത്യ ചുവടു വയ്പ്പിനും നിങ്ങളുടെ പിന്തുണ അനിവാര്യമാണ് …
സ്നേഹാദരപൂർവ്വം
ശ്രീജ നെയ്യാറ്റിൻകര
ജനറൽ സെക്രട്ടറി
സിറ്റിസൺസ് ഫോർ ഡെമോക്രസി