20/06/2022

CHANNEL TODAY

ഇടുക്കിയുടെ വാര്‍ത്താ സ്പന്ദനം

അടിമാലി പഞ്ചായത്തിൽ വിജിലൻസിന്റെ മിന്നൽ പരിശോധന.

1 min read

വിധവയായ വീട്ടമ്മയുടെ പേരിൽ ഉള്ള കെട്ടിടത്തിൻ്റെ ഉടമസ്ഥാവകാശം ക്രമവിരുദ്ധമായി ബന്ധുവിൻ്റെ പേരിലേക്ക് മാറ്റി നൽകിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം പഞ്ചായത്ത് ഓഫീസിൽ പരിശോധന നടത്തി. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജരേഖ ചമച്ച് പേര് മാറിയെന്നാണ് പരാതി. മുൻ പഞ്ചായത്ത് സെക്രട്ടറിയുടെ കാലത്താണ് ഉടമസ്ഥാവകാശം മാറ്റി നൽകിയത്.

വിജിലൻസ് സംഘം അടിമാലി പഞ്ചായത്ത് ഓഫിസിൽ രേഖകൾ പരിശോധിക്കുന്നു.

അടിമാലി സ്വദേശി
മേരി വാവച്ചനാണ് പരാതിക്കാരി.
പരേതരായ ശോശാമ്മ – കോര ദമ്പതികളുടെ പേരിലായിരുന്നു കെട്ടിടം. ഇവരുടെ മരണശേഷം മകനായ വാവച്ചൻ്റെ പേരിലായി. വാവച്ചൻ്റെ മരണ ശേഷം ഭാര്യയായ മേരിയുടെ പേരിലായി. ഇതിന് ശേഷമാണ്ഉടമസ്ഥാവകാശത്തിൽ ക്രമക്കേട് നടന്നതെന്ന് വിജിലൻസിന് മേരി നൽകിയ പരാതിയിൽ പറയുന്നു.


പരേതരായ ശോശാമ്മ – കോര ദമ്പതിമാർ 2003 ൽ ഈ ഭൂമി മറ്റൊരു ബന്ധുവായ ജോബിയുടെ പേരിൽ എഴുതി നൽകിയതായുള്ള ഒരു രേഖ 2020 ഫെബ്രുവരിയിൽ ജോബി പഞ്ചായത്തിൽ ഹാജരാക്കി. ഇതിൻ്റെ അടിസ്ഥാനത്തിൽ 2020 സെപ്റ്റംബർ 16-ന് കെട്ടിടത്തിൻ്റെ ഉടമസ്ഥാവകാശം ശോശാമ്മയുടെ പേരിൽ നിന്നും ജോബിയുടെ പേരിലേക്ക് മാറ്റി. ഈ വിവരം മേരി അറിഞ്ഞില്ല.


ഇതിനിടെ മേരിയുടെ പേരിൽ കെട്ടിടം പുനർനിർമാണത്തിന് ഫണ്ട് അനുവദിച്ചു. ഇത് ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനിടയിലാണ് ഉടമസ്ഥാവകാശം തൻ്റെ പേരിൽ അല്ലെന്ന് മേരി അറിയുന്നത്. ഇതോടെ മേരി അന്നത്തെ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. പരാതിയെ തുടർന്ന്
2021 ഒക്ടോബറിൽ ഉടമസ്ഥാവകാശം വീണ്ടും മേരിയുടെ പേരിലേക്ക് മാറ്റി. ഇതിനിടെ
മേരി മുഖ്യമന്ത്രിക്കും, പോലീസ് വിജിലൻസിനും അന്ന് പരാതി നൽകി. ഇതിൻ്റെ അടിസ്ഥാനത്തിലായിരുന്നു വ്യാഴാഴ്ച്ച വിജിലൻസ് സംഘം പഞ്ചായത്ത് ഓഫീസിൽ രേഖകൾ പരിശോധിച്ചത്.


ഈ ഭൂമിക്ക് പട്ടയം ഉണ്ട് എന്നുള്ള രേഖ പരാതിക്കാരി വിജിലൻസ് കൈമാറിയിട്ടുണ്ട്. ബന്ധു ഹാജരാക്കിയ രേഖകൾ വ്യാജമാണെന്നും മേരി നൽകിയ പരാതിയിൽ പറയുന്നുണ്ട്.
ബന്ധുവായ ജോബി പഞ്ചായത്തിൽ ഹാജരാക്കിയ രേഖകൾ, ഓഫീസ് നടപടി ക്രമങ്ങൾ എന്നിവ വിശദമായി ഉദ്യോഗസ്ഥർ പരിശോധിച്ചു.

https://m.facebook.com/story.php?story_fbid=1626487534403180&id=100011258469686

ഇതിന് മുൻപ് രണ്ട് തവണ വിജിലൻസ് സംഘം ഈ വിഷയത്തിൽ ഓഫീസിൽ പരിശോധന നടത്തിയിട്ടുണ്ട്. മുത്തഛൻ തൻ്റെ പേരിൽ എഴുതി തന്ന കെട്ടിടവും , ഭൂമിയുമാണ് ഇത് എന്നാണ് ജോബി നൽകുന്ന വിശദീകരണം. തൊടുപുഴ വിജിലൻസ് ഡി.വൈ.എസ്.പി. ഓഫീസിലെ സി.ഐ. കെ. മഹേഷിൻ്റെ നേത്യത്വത്തിലായിരുന്നു പരിശോധന.

Facebook Comments Box

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!