22/06/2022

CHANNEL TODAY

ഇടുക്കിയുടെ വാര്‍ത്താ സ്പന്ദനം

വിശ്വ ഹിന്ദു പരിഷത്ത് ഹിന്ദു ഹെൽപ് ഡെസ്ക്

1 min read


എല്ലാ വിഭാഗം ഹിന്ദുക്കൾക്കും കൈത്താങ്ങായ് മാറുന്ന വിശ്വ ഹിന്ദു പരിഷത്തിന്റെ “ഹിന്ദു ഹെൽപ് ഡെസ്ക് ” ഉദ്ഘാടനം ചെയ്തു. തൊടുപുഴയിൽ നടന്ന ജില്ലാ വാർഷികത്തോടനുബന്ധിച്ചു സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ. രാജശേഖരൻ ഹെൽപ് ഡെസ്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.


വീട്, വിദ്യാഭ്യാസം, തൊഴിൽ, ഭക്ഷണം, ചികിത്സ, അഭിമാന സംരക്ഷണം തുടങ്ങി നിയമ സഹായം വരെ നൽകി ഏതു ഹിന്ദുവിന്റെ ഏതാവശ്യത്തിനും സഹായ ഹസ്തമായിട്ടായിരിക്കും ഹെൽപ് ഡെസ്ക് പ്രവർത്തിക്കുക. കേന്ദ്ര , സംസ്ഥാന തലത്തിലടക്കം ഇതിനുള്ള പദ്ധതികൾ തയ്യാറാക്കി വരുന്നതായും വി.ആർ. രാജശേഖരൻ പറഞ്ഞു.
തൊടുപുഴയിലടക്കം ജിഹാദി ഇടതു വലതു രാഷ്ട്രീയ കൂട്ടുകെട്ടുയർത്തുന്ന ഭീഷണികളെ ശക്തമായ് ചെറുക്കുമെന്ന പ്രമേയം യോഗം പാസാക്കി.

ഹിന്ദു പെൺകുട്ടികളെ പ്രേമിച്ചു മതം മാറ്റുന്നതിനെതിരെ , തന്റെ കുഞ്ഞിനെ ഉപദ്രവിക്കരുതെന്നു പറഞ്ഞ രക്ഷിതാവിനെ തെറി വിളിച്ച് ഭീഷണിപ്പെടുത്തിയ ജിഹാദി ഭീകരതക്കെതിരെ , ഹിന്ദു വിദ്യാർത്ഥികളെ ലഹരിക്കടിപ്പെടുത്തി പഠനവും ജോലിയും തടസപ്പെടുത്തുന്ന ജിഹാദി രാഷ്ടീയ കൂട്ടുകെട്ടിനെതിരെ , പോർക്കിറച്ചി വിളമ്പരുതെന്നു ഹോട്ടലുടമകളെ ഭീഷണിപ്പെടുത്തുന്ന താലിബാനിസത്തിനെതിരെ , പതിനെട്ടു തികഞ്ഞാൽ മകളെ കൊണ്ടു പോയിരിക്കുമെന്ന് രക്ഷിതാവിനെ ഭീഷണിപ്പെടുത്തുന്ന ഐ. എസ്. മോഡൽ ഭീകരതക്കെതിരെ , പെൺകുട്ടിയെ കയറിപ്പിടിച്ചതിന് പ്രതികരിച്ചവരെ ഭീഷണിപ്പെടുത്തുന്ന സുഡാപ്പി ഭീകരതക്കെതിരെ . വിശ്വ ഹിന്ദു പരിഷത്ത് പ്രതിഷേധിക്കുന്നതായും , ഇനി മുതൽ
ബീഫിനൊപ്പം പോർക്കും വിളമ്പുന്ന, ബോർഡ് വക്കുന്ന യഥാർത്ഥ മതേതര ഹോട്ടലുകളിൽ നിന്നേ ഹിന്ദുക്കൾ മാംസാഹാരം കഴിക്കൂ എന്നും. ചിക്കിംഗ് പോലുള്ള ഹലാൽ ഉൽപന്നങ്ങളോടു സഹകരിക്കാതിരിക്കാനും പ്രമേയം ആവശ്യപ്പെടുന്നു. ലൗ ജിഹാദ്, ലാൻഡ് ജിഹാദ്, ലിക്വർ ജിഹാദ്, മാൾ ജിഹാദ്, മണി ജിഹാദ്, നാർക്കോട്ടിക് ജിഹാദ് തുടങ്ങി എല്ലാ വിധ ജിഹാദുകളിൽ നിന്നും ഹിന്ദുക്കൾ ജാഗ്രത പാലിക്കണം. ഹിന്ദു പെൺകുട്ടികളെ പ്രേമിച്ചു മതം മാറ്റിയാൽ ആരും ചോദിക്കാനുണ്ടാവില്ല എന്ന് ഒരു ജിഹാദിയും ഇനി കരുതേണ്ടതില്ല. ഏതു ഹിന്ദുവിന്റെയും അഭിമാന സംരക്ഷണത്തിന് വിശ്വ ഹിന്ദു പരിഷത്ത് ഒപ്പമുണ്ടാകുമെന്നും പ്രമേയത്തിൽ പറയുന്നു.


രാവിലെ ശ്രീവത്സം ഹാളിൽ ചേർന്ന വാർഷിക യോഗം സംസ്ഥാന പ്രസിഡന്റ് വിജി തമ്പി ഉത്ഘാടനം ചെയ്തു. ജില്ലയിലെങ്ങു നിന്നുമുള്ള നൂറിലധികം പ്രവർത്തകർ പങ്കെടുത്തു. ജില്ലാ രക്ഷാധികാരി രാധാകൃഷ്ണൻ മുണ്ടമറ്റം അദ്ധ്യക്ഷനായിരുന്നു. സംഭാഗ് സംഘടനാ സെക്രട്ടറി പി.എൻ. വിജയൻ , വിഭാഗ് സംഘടനാ സെക്രട്ടറി കെ.പി. പ്രഭാകരൻ തുടങ്ങിയവർ നേതൃത്വം നൽകി.
കെ.ശ്രീകുമാർ പ്രസിഡന്റും കെ.ഗോപാലകൃഷ്ണൻ സെക്രട്ടറിയുമായി പുതിയ ജില്ലാ കമ്മിറ്റിയെയും യോഗം തെരഞ്ഞെടുത്തു.

ബി. സോമശേഖരൻ , വി.ബി. പ്രശാന്ത്, വി.കെ. ഗീത. വൈസ് പ്രസിഡന്റ് മാർ ,ബാലചന്ദ്രൻ.എ.എം, സുനിലാൽ സുകു ജോയിന്റ് സെക്രട്ടറിമാർ .സദാശിവൻ.എം.പി. ട്രഷറർ എന്നിങ്ങനെ ഭാരവാഹികളായും , രാധാകൃഷ്ണൻ മുണ്ടമറ്റം മാർഗ്ഗ നിർദ്ദേശക സമിതി , സി.എ.ശശിധരൻ. സത്സംഗം, രവീന്ദ്രൻ.എം.ഐ. സാമാജിക് സമരസത, ഉഷാദേവി.ടി.ആർ, അനിതാ രാധാകൃഷ്ണൻ. മാതൃ ശക്തി , വത്സൻ.എൻ. ധർമ്മ പ്രസാർ, വേണുഗോപാൽ. മഠം മന്ദിർ, മഞ്ജുള. കെ. കുമാരി ശ്രേയ . ദുർഗ്ഗാ വാഹിനി, കെ.പങ്കജാക്ഷൻ, എൻ.വിശ്വനാഥൻ. സേവനം, അനിൽകുമാർ എം , ടി.ആർ.ഗോപാല പിള്ള . ഹെൽപ് ഡെസ്ക് , സജീവൻ കണ്ണാട്ട്, ഗിരീഷ് തയ്യിൽ . നിയമ സഹായം, പി.കെ. മഹാദേവൻ. ബാലസംസ്കാര കേന്ദ്രം, എം എൻ ജയചന്ദ്രൻ . പരിസ്ഥിതി.
എന്നിങ്ങനെ ആയാം പ്രമുഖ് മാരായും സഹ പ്രമുഖ് മാരായും , ഷാജി.കെ.ശശി.
സാംബശിവൻ.പി.ബി. എന്നിവരെ കമ്മിറ്റിയംഗങ്ങളായും യോഗം തെരഞ്ഞെടുത്തു. അടുത്ത ഒരു വർഷത്തിനുള്ളിൽ നടത്തേണ്ട സംഘടനാ വികാസ പ്രവർത്തനങ്ങൾക്കുള്ള ലക്ഷ്യവും കർമ്മ പദ്ധതിയും യോഗം തയ്യാറാക്കി.

Facebook Comments Box

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!