അടിമാലിയിൽ വാഹന അപകടം; ഒരാൾ മരിച്ചു
1 min read
കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ അടിമാലി അമ്പല പടിക്ക് സമീപം വാഹന അപകടത്തിൽ
എൽ ഐ സി അടിമാലി ബ്രാഞ്ച് ഡവലപ്മെന്റ് ഓഫിസർ ചേർത്തല മാരാരിക്കുളം പുത്തൻപുരയിൽ എസ്. ശുഭകുമാർ (53) മരിച്ചു.
ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബലോന കാർ നിയന്ത്രണം വിട്ട് ലോറിയുടെ പിന്നിൽ ഇടിച്ചാണ് അപകടം. രാത്രി 9 മണിയോടെ ടൗണിൽ നിന്ന് ഈസ്റ്റേൺ ഫാക്ടറിക്ക് സമീപമുള്ള താമസ സ്ഥലത്തേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്.
ഉടൻ തന്നെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഭാര്യ. ലത (അടിമാലി താലൂക്ക് ആശുപത്രി ലാബ് ടെക്നീഷൻ). മക്കൾ. ശ്രീശങ്കർ, ശ്രീലക്ഷ്മി.
Facebook Comments Box