20/06/2022

CHANNEL TODAY

ഇടുക്കിയുടെ വാര്‍ത്താ സ്പന്ദനം

അടിമാലിയിലെ ലൈഫ് പദ്ധതിയിൽ വൻ ക്രമക്കേട്

1 min read

അടിമാലി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടപ്പിലാക്കുന്ന ലൈഫ് മിഷൻ പദ്ധതിയിൽ വൻ ക്രമക്കേടെന്ന് പരാതി.

പഞ്ചായത്ത് പരിധിയിലെ അനർഹാരയവർക്കും വീട് അനുവദിക്കുന്നു എന്നാണ് പ്രധാന ആക്ഷേപം.

ഇതിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ ഇടുക്കി ജില്ലാ കളക്ടർക്ക് പരാതി നൽകി ,

21 ആദിവാസി കുടികൾ ഉള്ള അടിമാലി പഞ്ചായത്ത് പരിധിയിലെ ആദിവാസികളായ അർഹരായവർക്ക് ഇതുവരെയും വീട് അനുവദിച്ച നൽകിയിട്ടില്ല. എന്നാൽ നിലവിൽ വീടുകളുള്ള അനർഹർ ലിസ്റ്റിൽ കയറി കൂടിയെന്ന് പ്രദേശവാസികൾ ആരോപിച്ചു.

ചില രാഷ്ട്രീയ ഇടപെടലുകളും ചില ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയുമാണ് ഇത്തരത്തിൽ സംഭവിക്കുന്നതിന് കാരണമന്നും ആദിവാസികൾ പറയുന്നു.

സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അർഹരായവർക്ക് വീടുകൾ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ആദിവാസികൾ ആവശ്യപ്പെട്ടു.

ഇതിനിടെ ആദിവാസികൾ നൽകിയ പരാതിയിൽ ഉടൻ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് ഇടുക്കി ജില്ലാ കളക്ടറുടെ ഓഫീസ് അറിയിച്ചു.

Facebook Comments Box

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!