23/06/2022

CHANNEL TODAY

ഇടുക്കിയുടെ വാര്‍ത്താ സ്പന്ദനം

കല്ലാര്‍കുട്ടിയിലെ അച്ഛന്റേയും മകളുടേയും മരണം; പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്‌

1 min read

കോട്ടയം പാമ്പാടി ചെമ്പൻകുഴി കരുവിക്കാട്ടിൽ വീനീഷും (49) മകൾ പാർവ്വതിയും(17)മരണപ്പെട്ടത് വെള്ളം ഉള്ളിൽച്ചെന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്.

ഈമാസം 21 -ന് കല്ലാറുകൂട്ടി ഡാമിൽ നിന്നാണ് ഇരുവരുടെയും ജഡങ്ങൾ ഫയർഫോഴ്‌സ് സ്‌കൂബ ടീം കണ്ടെടുത്തത്.ഇടുക്കി കുഴിത്തൊളുവിലെ സ്വന്തം വീട്ടിലേയ്ക്ക് തലേന്ന് രാവിലെ 11.30 തോടെ യാത്രതിരിച്ചതായിരുന്നു അച്ഛനും മകളും.

വൈകുന്നേരം മൊബൈലിൽ വിളിച്ചിട്ടും കിട്ടാതായതോടെ ബന്ധു പാമ്പാടി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ കല്ലാറുകൂട്ടിക്ക് സമീപം ഇവർ എത്തിയതായി കണ്ടെത്തി.

തുടർന്ന് പാമ്പാടി പോലീസ് വിവരം അടിമാലി പോലീസിന് കൈമാറി.അടിമാലി പോലീസ് നടത്തിയ തിരച്ചിലിൽ വിനീഷിന്റെ ബൈക്ക് കല്ലാറുകൂട്ടി പാലത്തിന് സമീപം കണ്ടെത്തി.

ഇതെത്തുടർന്നാണ് ഇരുവരുവരെയും കണ്ടെത്താൻ ഡാമിൽ തിരച്ചിൽ നടത്താൻ പോലീസ് തീരുമാനിക്കുകയായിരുന്നു.തിരച്ചിലിനായി ഫയർഫോഴ്‌സിന്റെ സഹായവും തേടി.പിറ്റേന്ന് രാവിലെ 10.30 തോടെ തിരച്ചിൽ ആരംഭിക്കുകയും 3 മണിയോടടുത്ത് ഇരുവരുടെയും മൃതദ്ദേഹങ്ങൾ കണ്ടെടുക്കുകയുമായിരുന്നു.

താങ്ങാനാവാത്ത മാനസീക വിഷമത്തിലായിരുന്ന വിനീഷ് തനിക്കൊപ്പം മകളെയും കൂട്ടി ഡാമിൽച്ചാടി ജീവനൊടുക്കുകയായിരുന്നെന്നാണ് പോലീസ് അനുമാനം.

Facebook Comments Box

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!